വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറ്റവും അവഗണിക്കപ്പെട്ട ഓള്‍റൗണ്ടര്‍ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ആധുനിക ക്രിക്കറ്റില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ട ഓള്‍റൗണ്ടര്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കീമാര്‍ റോച്ചിനും ഷനോന്‍ ഗബ്രിയേലിനുമൊപ്പം പേസ് നിരയിലിറങ്ങുന്ന ഹോള്‍ഡറിന്റെ സ്‌കോര്‍ബോര്‍ഡ് നോക്കുമ്പോള്‍ കാര്യങ്ങള്‍ മനസിലാകും. മൈതാനത്തിറങ്ങി മൂന്ന് വിക്കറ്റുമാത്രം മടങ്ങുന്നയാളല്ല അദ്ദേഹം - സച്ചിന്‍ പറഞ്ഞു. സച്ചിന്റെ ആപ്പായ 100 എംബിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹോള്‍ഡര്‍ ബാറ്റിങ്ങിനിറങ്ങിയാല്‍ നിര്‍ണ്ണായകമായ 50,55 റണ്‍സ് പലപ്പോഴും അദ്ദേഹം നേടാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പരിഗണിക്കപ്പെടാറില്ല. അദ്ദേഹം അവഗണിക്കപ്പെടുന്ന താരമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിലെ ഏറ്റവും മികച്ച താരമായി നിങ്ങള്‍ക്ക് തോന്നും- മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്കിടെ സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഹോള്‍ഡറിന്റെ നായകത്വം അപകടകരമാണെന്നാണ് ലാറ അഭിപ്രായപ്പെട്ടത്. ദീര്‍ഘനാളത്തേക്ക് അദ്ദേഹത്തിന് നായക പദവി നല്‍കുന്നത് അനുയോജ്യമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം മികച്ച പ്രകടനത്തിന് തടസമായേക്കുമെന്നാണ് ലാറ വിലയിരുത്തിയത്. അതേ സമയം സമീപകാലത്തായി നായകനായും താരമായും മികച്ച പ്രകടനമാണ് ഹോള്‍ഡര്‍ പുറത്തെടുക്കുന്നത്. നിലവിലെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് ഹോള്‍ഡര്‍. 473 റേറ്റിങ് പോയിന്റാണ് ഹോള്‍ഡറിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിന് 407 പോയിന്റും. ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ സ്റ്റോക്‌സും ഹോള്‍ഡറുമാണ് ടീമുകളെ നയിക്കുന്നത്. ഈ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഹോള്‍ഡറിന്റെ ഒന്നാം സ്ഥാനം.

jasonholder-sachin

28കാരനായ ഹോള്‍ഡര്‍ 40 ടെസ്റ്റില്‍ നിന്ന് 32.72 ശരാശരിയില്‍ 1898 റണ്‍സും 106 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 1821 റണ്‍സും 136 വിക്കറ്റും 17ടി20യില്‍ നിന്ന് 111 റണ്‍സും 13 വിക്കറ്റുമാണ് ഹോള്‍ഡറിന്റെ പേരിലുള്ളത്. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങുന്ന ഹോള്‍ഡറിന്റെ പേരില്‍ മൂന്ന് ടെസ്റ്റ് സെഞ്ച്വറിയുണ്ട്. ഒരു തവണ ഇരട്ട സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. നിലവിലെ ടെസ്റ്റ് പേസ് ഓള്‍റൗണ്ടര്‍മാരില്‍ ഏറ്റവും മികച്ചവന്‍ തന്നെയാണ് ഹോള്‍ഡറെന്ന് അദ്ദേഹത്തിന്റെ സമീപകാല പ്രകടനം വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിനെതിരേ ഇന്ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര ഇരു ടീമിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. കോവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എന്ന നിലയ്ക്ക് ഇതിനോടകം വലിയ പ്രാധാന്യമാണ് മത്സരത്തിന് ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റിന്റെ തിരിച്ചുവരവ് മത്സരം ജയത്തോടെ ആഘോഷിക്കാനും ഇരു ടീമും ശ്രമിക്കുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് മത്സരം നടക്കുന്നത്.

Story first published: Wednesday, July 8, 2020, 17:26 [IST]
Other articles published on Jul 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X