For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്; പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍

മുംബൈ: ആധുനിക കാലത്ത് ക്രിക്കറ്റ് നിയമങ്ങളില്‍ വളരെ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമമായും പിഴവുകളില്ലാതെയും ക്രിക്കറ്റ് നടത്താന്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായിത്തന്നെ ക്രിക്കറ്റില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റ് നിയമങ്ങളില്‍ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നിരവധി തവണ അമ്പയറുടെ തെറ്റായ തീരുമാനത്തെത്തുടര്‍ന്ന് സച്ചിന് പുറത്താകേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഡിആര്‍എസ് സംവിധാനം എത്തിയെങ്കിലും ഔട്ട് വിധിക്കുന്ന കാര്യത്തില്‍ ചില മാറ്റം വേണമെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. നിലവിലെ നിയമപ്രകാരം ബൗളര്‍ എറിയുന്ന പന്ത് വെയ്ല്‍സ് തെറിപ്പിച്ചാല്‍ മാത്രമെ ഔട്ട് വിധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം സ്റ്റംപില്‍ പന്തുകൊണ്ടാലും ഔട്ട് അനുവദിക്കാറില്ല. ഇത് മാറണമെന്നാണ് സച്ചിന്‍ പറഞ്ഞത്. നിലവിലെ നിയമപ്രകാരം പന്ത് സ്റ്റംപില്‍ തട്ടുന്നത് പ്രശ്‌നമല്ല.

പന്ത് സ്റ്റമ്പുകളില്‍ തട്ടുന്നുവെന്ന് ഡിആര്‍എസ് കാണിക്കുന്നുവെങ്കില്‍, ഓണ്‍- ഫീല്‍ഡ് കോള്‍ പരിഗണിക്കാതെ അത് നല്‍കണം. അതാണ് ക്രിക്കറ്റില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. സാങ്കേതികവിദ്യ 100% ശരിയല്ല, പക്ഷേ മനുഷ്യരും അല്ലെന്ന് നമുക്കറിയാം, സച്ചിന്‍ അദ്ദേഹത്തിന്റെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. പലപ്പോഴും മത്സരങ്ങളില്‍ പന്ത് സ്റ്റംപില്‍ കൊണ്ടിട്ടുണ്ടെങ്കിലും വെയ്ല്‍സ് വീഴാറില്ല. ലൈറ്റുകളുള്ള സ്റ്റംപും വെയ്ല്‍സും ക്രിക്കറ്റില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ഔട്ട് നിയമത്തില്‍ മാറ്റം വന്നിട്ടില്ല. സച്ചിന്റെ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണെന്നും മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങും പ്രതികരിച്ചു. സച്ചിന്റെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നുവെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

sachin

പന്ത് സ്റ്റംപില്‍ മുട്ടിയെന്ന് വ്യക്തമായാല്‍ അത് ഔട്ടായി വിധിക്കണം. പന്ത് എത്ര ശക്തിയിലാണ് സ്റ്റംപില്‍ മുട്ടിയതെന്ന കാര്യമല്ല പരിഗണിക്കേണ്ടത്. ക്രിക്കറ്റിന്റെ നല്ലനടത്തിപ്പിനായി ചില നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. യുട്യൂബ് ചാനലില്‍ ബ്രയാന്‍ ലാറയുമായുള്ള സംസാരത്തിനിടെയാണ് സച്ചിന്റെ അഭിപ്രായ പ്രകടനം. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറേയും സച്ചിന്‍ പ്രശംസിച്ചിരുന്നു. ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹോള്‍ഡറെങ്കിലും ഏറ്റവും അംഗീകരിക്കപ്പെടാതെ പോയ ഓള്‍റൗണ്ടറും ഹോള്‍ഡറാണെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. ആക്രമണ സ്വഭാവത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള സ്‌റ്റോക്‌സിന് ഇംഗ്ലണ്ടിന്റെ മികച്ച നായകനാവാന്‍ കഴിയുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടെസ്റ്റ്,ഏകദിന റണ്‍സ് കൂടുതല്‍ ഏകദിന, ടെസ്റ്റ് സെഞ്ച്വറി എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് സച്ചിന്റെ പേരിലുള്ളത്. വിരമിച്ച ശേഷവും ക്രിക്കറ്റില്‍ സജീവമായി സച്ചിന്‍ തുടരുന്നുണ്ട്.

Story first published: Sunday, July 12, 2020, 16:01 [IST]
Other articles published on Jul 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+