വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പതിനേഴാം വയസ്സില്‍ സച്ചിന്റെ ആദ്യ സെഞ്ചുറി, ചരിത്രം പങ്കുവെച്ച് ബിസിസിഐ

വര്‍ഷം 1988. ഇന്ത്യയ്ക്ക് വേണ്ടി പാക് മണ്ണില്‍ കളിക്കാനിറങ്ങുമ്പോള്‍ 16 -കാരന്‍ പയ്യനായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. 'പാല്‍ക്കുടി മാറാത്ത പയ്യന്‍', 'കളിക്കാന്‍ നില്‍ക്കാതെ വീട്ടില്‍ പോയിരുന്ന് പാലു കുടിക്കൂ' തുടങ്ങിയ പരിഹാസ പോസ്റ്റുകളാണ് സച്ചിനെ വരവേറ്റത്.

താരോദയം

താരോദയം

എന്നാല്‍ തൊട്ടുപിന്നാലെ കൊടുങ്കാറ്റായി സച്ചിന്‍ ആഞ്ഞുവീശിയപ്പോള്‍ പാകിസ്താനും ക്രിക്കറ്റ് ലോകവും അറിഞ്ഞു, ശക്തനായ പോരാളിയെ ഇന്ത്യ കണ്ടെത്തിയെന്ന്. ക്രിക്കറ്റിലെ സുവര്‍ണ അധ്യായമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കളത്തില്‍ പലരും വന്നു; പോയി. പക്ഷെ അന്നും ഇന്നും സച്ചിനെന്ന പേര് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ കിടക്കുന്നു.

ആദ്യ സെഞ്ചുറി

ആദ്യ സെഞ്ചുറി

2013 -ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ നൂറു ഏകദിന സെഞ്ചുറികള്‍ കരിയറില്‍ സച്ചിന്‍ തികച്ചിട്ടുണ്ട്. 34,000 -ത്തില്‍പ്പരം റണ്‍സും ഇക്കാലയളവില്‍ ഇതിഹാസം നേടി. ഇപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ആദ്യ സെഞ്ചുറി നിമിഷം ഓര്‍ത്തെടുക്കുകയാണ് ബിസിസിഐ. 1990 ഓഗസ്റ്റ് 14 -നാണ് കരിയറിലെ ആദ്യ സെഞ്ചുറി സച്ചിന്‍ കണ്ടെത്തിയത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. അന്നു സച്ചിന് പ്രായമാകട്ടെ പതിനേഴും.

ശിഖര്‍ ധവാന്‍ കുഴപ്പത്തില്‍, മൂന്നാം ഏകദിനം നിര്‍ണായകം; കളിച്ചില്ലെങ്കില്‍ പുറത്തേക്ക്

ഭീമൻ സ്കോർ

ഭീമൻ സ്കോർ

ഇംഗ്ലണ്ട് നായകന്‍ ഗ്രഹാം ഗൂച്ചും മൈക്ക് അതെര്‍ട്ടണും കൂടി നടത്തിയ സെഞ്ചുറി കൂട്ടുകെട്ടില്‍ ഇന്ത്യയ്‌ക്കെതിരെ 519 റണ്‍സിന്റെ ഭീമന്‍ സ്‌കോര്‍ ഇംഗ്ലണ്ട് കുറിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് 432 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്ങ്‌സില്‍ 68 റണ്‍സായിരുന്നു സച്ചിന്റെ സാമ്പാദ്യം.

ഐപിഎല്‍; രഹാനെയെ രാജസ്ഥാന്‍ കൈവിടുന്നു? പുതിയ തട്ടകത്തിലേക്ക് കൂടുമാറ്റം

ചുമതല സച്ചിന്

ചുമതല സച്ചിന്

87 റണ്‍സ് ലീഡുമായി തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഡിക്ലയര്‍ ചെയ്തത്. ഇതോടെ ജയിക്കാന്‍ 408 റണ്‍സ് മറികടക്കേണ്ട സ്ഥിതിയായി ഇന്ത്യയ്ക്ക്. തുടക്കത്തിലെ ടീമിന് താളം പിഴച്ചു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പെട്ടെന്നു കൂടാരം കയറിയതോടെ ഇന്നിങ്ങ്‌സ് കെട്ടിപ്പടുക്കേണ്ട ചുമതല 17 -കാരന്‍ സച്ചിന് മേല്‍ വന്നു. സമനിലയ്ക്കായി കളത്തില്‍ നിലയുറപ്പിച്ച സച്ചിന്‍ പുറത്താവാതെ 189 പന്തുകളില്‍ 119 റണ്‍സ് നേടി.

വമ്പന്‍ റെക്കോര്‍ഡിനരികെ കുല്‍ദീപ്; യുവരാജിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത്; മൂന്നാമങ്കം പൊടിപാറും

സമനില പിടിച്ചു

സമനില പിടിച്ചു

സച്ചിന്റെ നിര്‍ണായമായ ചെറുത്തുനില്‍പ്പാണ് അന്ന് ടീം ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നും സമനിലയിലേക്ക് കരകയറ്റിയിട്ടത്. 17 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ആദ്യ സെഞ്ചുറി. കരിയറില്‍ നിന്ന് വിരമിക്കുമ്പോള്‍ 51 ടെസ്റ്റ് സെഞ്ചുറികളും 49 ഏകദിന സെഞ്ചുറികളുമാണ് സ്വന്തം പേരില്‍ സച്ചിന്‍ കുറിച്ചിട്ടുള്ളത്.

ചിത്രത്തിന് കടപ്പാട്: ബിസിസിഐ

Story first published: Wednesday, August 14, 2019, 13:29 [IST]
Other articles published on Aug 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X