വിരമിക്കുമ്പോള്‍ ധരിച്ച സച്ചിന്റെ ജഴ്‌സിക്ക് 6 ലക്ഷം രൂപ
ജോധ്പൂര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ അവസാന മത്സരത്തില്‍ ധരിച്ച ജഴ്‌സി ആറു ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. ജോധ്പൂരിലെ ഉമിദ് ഭവന്‍ പാലസില്‍ നടന്ന ലേലത്തില്‍ ആതിഥേയനായ ജോധ്പൂരിലെ മുന്‍രാജഭരണാധികാരി ഗജസിംഗ് രണ്ടാമന്റെ മകന്‍ ശിവരാജ് സിംഗ് ആണ് ഇത്രയും രൂപയ്ക്ക് ജഴ്‌സി ലേലത്തില്‍ സ്വന്തമാക്കിയത്.
വെസ്റ്റിന്റീസിനെതിരെ തന്റെ ഇരുനൂറാം ടെസ്റ്റ് മത്സരം കഴിച്ചാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയത്. 2013 നവംബറില്‍ മുംബൈയിലായിരുന്നു മത്സരം നടന്നത്. വിടവാങ്ങല്‍ ദിവസം സച്ചിന്‍ നടത്തിയ പ്രസംഗം ക്രിക്കറ്റ് ചരിത്രത്തിലെ മഹത്തായ പ്രസംഗങ്ങളിലൊന്നായി മാറിയിരുന്നു. അതുകൊണ്ടുതന്നെ സച്ചിന്റെ ജഴ്‌സിക്ക് പ്രതീക്ഷിച്ചതിലേറെ തുക ലേലത്തില്‍ ലഭിക്കുകയും ചെയ്തു.

സച്ചിന്റെ ജഴ്‌സിക്കൊപ്പം ലേലം ചെയ്ത പരേഷ് മൈതിയുടെ പെയിന്റിംഗ് ഏഴര ലക്ഷം രൂപ ലഭിച്ചു. ഏകദേശം 80 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ ലേലം ചെയ്തതായാണ് റിപ്പോര്‍ട്ട്. ലേലത്തില്‍ ലഭിക്കുന്ന തുക ഇന്ത്യന്‍ ഹെഡ് ഇഞ്ച്വറി ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.അപകടത്തില്‍പ്പെട്ട് തലയ്ക്കും ബ്രെയിനിനും മാരകമായി പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്ന സംഘടനയാണ് ഇന്ത്യന്‍ ഹെഡ് ഇഞ്ച്വറി ഫൗണ്ടേഷന്‍.
സച്ചിന്റെ ജഴ്‌സി ലേലത്തിനെടുക്കാന്‍ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനു മുന്‍പും തന്റെ ജഴ്‌സിയും മറ്റും ചാരിറ്റി സംഘടനകള്‍ക്ക് ലേലം ചെയ്യാനായി സച്ചിന്‍ സംഭാവന നല്‍കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications