വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ് മെച്ചപ്പെടുത്താന്‍ സുനില്‍ ഗവാസ്‌കര്‍ നല്‍കിയ ഉപദേശമെന്ത്? വെളിപ്പെടുത്തി സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സുനില്‍ ഗവാസ്‌കറും. രണ്ട് പേരും ബാറ്റിങ്ങുകൊണ്ട് ഇന്ത്യക്കായി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ്. സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡുകള്‍ ഓരോന്നായി കടപുഴക്കിയാണ് സച്ചിന്‍ ഇതിഹാസമായി വളര്‍ന്നുവന്നത്. ഇപ്പോഴിതാ തന്റെ ബാറ്റിങ്ങിലെ ഒരു പ്രശ്‌നം പരിഹരിക്കാന്‍ സുനില്‍ ഗവാസ്‌കര്‍ നല്‍കിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ജൂലൈ 10 സുനില്‍ ഗവാസ്‌കറിന്റെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന് ആശംസ അറിയിക്കുമ്പോഴാണ് പഴയ സംഭവം സച്ചിന്‍ ഓര്‍ത്തെടുത്തത്. 'നിരവധി അവസരങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. 1990ലാണ് ആദ്യമായി ഞാന്‍ ഇന്ത്യക്കായി കളിക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 27 റണ്‍സിനാണ് പുറത്തായത്. പന്തിനെ മെല്ലെ തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ലൈനിലായിരുന്നില്ല പന്ത്. ഇതോടെ സെക്കന്റ് സ്ലിപ്പില്‍ ക്യാച്ചായി. ആ സമയത്ത് അദ്ദേഹം എന്റെ അടുത്ത് വന്നു. പന്ത് ഓഫ് സ്റ്റംപിന് പുറത്തെത്തുമ്പോള്‍ ശരീരത്തോട് ബാറ്റ് ചേര്‍ത്ത് കളിക്കാന്‍ ശ്രമിക്കുക. അത് എന്നെ വളരെ സഹായിച്ചു'-സച്ചിന്‍ പറഞ്ഞു.

sachin

ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പര്‍ താരമെന്ന് സുനില്‍ ഗവാസ്‌കറിനെ വിശേഷിപ്പിക്കാം. 1983ല്‍ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ ആദ്യമായി 10000 മെന്ന മാജിക്കല്‍ സംഖ്യ പിന്നിട്ടത് സുനില്‍ ഗവാസ്‌കറാണ്. ഓപ്പണറായാണ് അദ്ദേഹം കൂടുതല്‍ കളിച്ചത്. ക്ഷമയോടെ അദ്ദേഹം കളിച്ച പല ടെസ്റ്റ് ഇന്നിങ്‌സുകളും ഇന്നും വലിയ ആരാധക പിന്തുണയുള്ളവയാണ്. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹത്തിന് വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല.

വിരമിച്ച ശേഷം പരിശീലക റോളിലേക്കെത്താതിരുന്ന ഗവാസ്‌കര്‍ കമന്റേറ്ററെന്ന നിലയിലാണ് കൂടുതല്‍ ശോഭിച്ചത്. ഐസിസി ടൂര്‍ണമെന്റുകളില്‍ കളി പറയാന്‍ അദ്ദേഹം സജീവ സാന്നിധ്യമാണ്. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കളി പറയാന്‍ ഗവാസ്‌കറുണ്ടായിരുന്നു. ഇന്ത്യക്കായി 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സുമാണ് സുനില്‍ നേടിയത്. ടെസ്റ്റില്‍ 34 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും ഏകദിനത്തില്‍ ഒരു സെഞ്ച്വറിയുമാണ് സുനിലിന്റെ പേരിലുള്ളത്.

അതേ സമയം കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ്,അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡ് സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ തുടരുകയാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും സച്ചിന്റെ പേരിലുണ്ട്. ഒരു ടി20യില്‍ നിന്ന് 10 റണ്‍സും സച്ചിന്റെ പേരിലുണ്ട്. 100 അന്താരാഷ്ട്ര സെഞ്ച്വറിയും സച്ചിന്റെ കരിയറിലുണ്ട്.

Story first published: Sunday, July 11, 2021, 13:45 [IST]
Other articles published on Jul 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X