Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാജയപ്പെട്ടാല്‍ തിരിച്ചുവരില്ലെന്ന് അസ്ഹറിനോട് പറഞ്ഞു, ഓപ്പണറായത് അങ്ങനെയെന്ന് സച്ചിന്‍!!

ദില്ലി: ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ കാര്യം വെളിപ്പെടുത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്നെ റിസ്‌കെടുത്ത് ഓപ്പണറാക്കിയത് മുഹമ്മദ് അസ്ഹറുദ്ദീനാണെന്ന് സച്ചിന്‍ പറയുന്നു. 1990കളിലാണ് സച്ചിന്‍ ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ഓപ്പണറാവുന്നത്. എന്നാല്‍ സച്ചിന്‍ അപ്പോള്‍ ഏത് ബൗളറെയും നേരിടുന്ന താരമൊന്നുമായിരുന്നില്ല. പക്ഷേ അസ്ഹറുദ്ദീന്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ സച്ചിനെ ഓപ്പണറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി അടക്കം മാറ്റി മറിച്ചത്. സച്ചിന്‍ ആ മത്സരത്തില്‍ 49 പന്തില്‍ 82 റണ്‍സടിച്ച് കളി മാറ്റി മറിച്ചു. അതിന് ശേഷം സച്ചിനും ടീമിനും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

1

അന്ന് നവജ്യോത് സിദ്ദുവിന് കഴുത്തിന് നല്ല വേദനയുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതാണ് എന്നെ ഓപ്പണറാക്കുന്നതിലേക്ക് നയിച്ചത്. സിദ്ദു തനിക്ക് കളിക്കാനാവില്ലെന്ന് ടീമിനെ അറിയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ അജിത് വഡേക്കറും തമ്മില്‍ സംസാരിച്ചിരുന്നു. പ്രധാനമായും ബാറ്റിംഗ് ലൈനപ്പിനെ കുറിച്ചായിരുന്നു സംസാരിച്ചത്. ഞാന്‍ സിദ്ദു കളിക്കുന്നില്ലെന്ന് അറിഞ്ഞതോടെ എന്നെ ഓപ്പണറാക്കാമോ എന്ന് വഡേക്കറിനോട് ചോദിച്ചിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

എന്നെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാമോ, എന്റെ ഷോട്ടുകളില്‍ വലിയ ആത്മവിശ്വാസമുണ്ട്. വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒടുവില്‍ അസ്ഹറിനോടും ഇക്കാര്യം ഞാന്‍ പറഞ്ഞു. ഈ പരീക്ഷണം പരാജയപ്പെട്ടാല്‍, അദ്ദേഹത്തിന് അടുക്കലേക്ക് ഞാന്‍ തിരിച്ചുവരില്ലെന്നും പറഞ്ഞെന്ന് സച്ചിന്‍ പറഞ്ഞു. ഒരേയൊരു അവസരത്തിനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എനിക്ക് വമ്പന്‍ ഷോട്ടുകള്‍ തുടക്കം മുതല്‍ കളിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി.

പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍, വിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആക്രമിച്ച് കളിക്കുമെന്നും, ന്യൂസിലന്‍ഡിന് സമ്മര്‍ദം ചെലുത്തുമെന്നും ഞാന്‍ അവര്‍ രണ്ട് പേരോടും പറഞ്ഞത്. രണ്ടുപേരും എന്നെ പിന്തുണച്ചു. നിനക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്നായിരുന്നു മറുപടിയെന്നും സച്ചിന്‍ പറഞ്ഞു. ഈ മത്സരത്തിന് ശേഷമാണ് ലോകത്തെ തന്നെ ഏറ്റവും ഭയക്കുന്ന ഓപ്പണറായി സച്ചിന്‍ മാറിയത്. പിന്നീട് നാലാം സ്ഥാനത്തും സച്ചിന്‍ കളിച്ചിരുന്നെങ്കിലും, ഓപ്പണറായിട്ടാണ് സച്ചിന്‍ എപ്പോഴും തിളങ്ങിയത്. ഓപ്പണറായി 344 മത്സരം കളിച്ച സച്ചിന്‍ 15310 റണ്‍സാണ് നേടിയത്.

Story first published: Sunday, September 27, 2020, 13:59 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+