Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി തകരാന്‍ ഒരുങ്ങുന്നു; ഇത്തവണ രോഹിത് ശര്‍മ

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് തകര്‍ത്തതിന് പിന്നാലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനെത്തുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ഹിറ്റ്മാന്‍ രോഹിത്തിനെ കാത്തിരിക്കുന്നത്.

വെസ്റ്റിന്‍ഡീസിനെതിരെ ശനിയാഴ്ച പൂണെയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ രോഹിത് റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 195 സിക്‌സറുകള്‍ നേടിയെങ്കില്‍ ഹിറ്റ്മാന്‍ 194 സിക്‌സറുകളുമായി തൊട്ടടുത്തുണ്ട്. രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ രോഹിത്തിന് സച്ചിനെ മറികടക്കാം. അങ്ങിനെയെങ്കില്‍ അതിവേഗം 10,000 റണ്‍സ് തികച്ച കളിക്കാരനെന്ന ബഹുമതി സച്ചിനില്‍നിന്നും കോലി സ്വന്തമാക്കിയതിന് പിന്നാലെ രോഹിത്തനും സച്ചിന്റെ നേട്ടം സ്വന്തം പേരിലാക്കാം.

rohitsharma

പൂണെ ഏകദിനത്തില്‍ ധോണിയെയും മറ്റൊരു നാഴികക്കല്ല് കാത്തിരിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ ധോണിക്ക് 31 റണ്‍സ് കൂടി മതിയാകും. ഏകദിനത്തില്‍ ധോണി ഇതുവരെയായി 10,123 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ 174 റണ്‍സ് ഏഷ്യന്‍ ഇലവനുവേണ്ടിയാണ്. ഇന്ത്യയ്ക്കുവേണ്ടി ആ നേട്ടം എത്തിപ്പിടിക്കാന്‍ ധോണിക്ക് പരമ്പര അവസാനിക്കുമ്പേഴേക്കും കഴിയുമെന്നാണ് പ്രതീക്ഷ.

ഓപ്പണര്‍ ശിഖര്‍ ധവാനും ഒരു റെക്കോര്‍ഡിനരികിലാണ്. അതിവേഗം 5,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ കളിക്കാരനെന്ന റെക്കോര്‍ഡ് നിലവില്‍ വിരാട് കോലിയുടെ പേരിലാണ്. 114 ഇന്നിങ്‌സുകളില്‍നിന്നായാണ് കോലി ഈ നേട്ടത്തിലെത്തിയത്. 111 ഇന്നിങ്‌സുകള്‍ കളിച്ച ധവാന് ഇപ്പോള്‍ 4856 റണ്‍സുണ്ട്. മൂന്ന് ഇന്നിങ്‌സുകള്‍ ശേഷിക്കവെ ധവാന് കോലിയെ മറികടക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Saturday, October 27, 2018, 8:34 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+