പ്രണവ് ധന്‍വാഡെ 1000 അടിച്ചതിന് സച്ചിനെ ട്രോളേണ്ട കാര്യമെന്താ?
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 1000 റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനായി മുംബൈ കെ സി ഗാന്ധി സ്‌കൂളിന്റെ പ്രണവ് ധന്‍വാഡെ. എന്നാല്‍ കളിപ്രേമികളുടെ ഇടയില്‍ പ്രണവിനെക്കാളും ചര്‍ച്ചകളില്‍ നിറഞ്ഞ മറ്റൊരാളുണ്ട്, മറ്റാരുമല്ല സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അസാമാന്യമായ ഏതൊരു പ്രകടനവും ജൂനിയര്‍ സച്ചിന്‍ എന്ന പേരാണ് ഇന്ത്യയിലെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് സംഭാവന ചെയ്യാറുള്ളത് എന്നത് തന്നെ കാരണം.
സച്ചിനും മേലെപ്പോകുന്ന കളിയാാണ് ഈ 15ാരന്‍ കളിച്ചത്. അതോടെ സച്ചിനെ വരെ ട്രോളാനും സോഷ്യല്‍ മീഡിയയില്‍ ആളുകളുണ്ടായി എന്നതാണ് ഏറെ രസകരം. ഒരിന്നിംഗ്‌സില്‍ 1000 റണ്‍സടിച്ച പ്രണവിനെ അഭിനന്ദിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ് പ്രണവ് ധന്‍വാഡെ എന്ന തരത്തില്‍ പോകുന്നു ചര്‍ച്ചകള്‍.

മോന്‍ 100 ഒക്കെ അടിക്കാറുണ്ടോ
ട്രാഫിക്കിലെ ഫോട്ടോ വെച്ചാണ് സച്ചിന് ട്രോള്‍. ആയിരം അടിച്ചിട്ടുള്ള പ്രണവിനോടാണ് സച്ചിന്‍ 100 ഒക്കെ അടിക്കാറുണ്ടോ എന്ന് ചോദിക്കുന്നത്....

ഇതാണാ സ്‌കോര്‍ കാര്‍ഡ്
അത്ഭുതം പോലെ തോന്നുന്ന ആ സ്‌കോര്‍ കാര്‍ഡ് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

നാളെയുടെ സച്ചിനോ
അത്ഭുതകരമായ ഇന്നിംഗ്‌സ് കളിച്ച പ്രണവ് ധന്‍വാഡെയ്ക്ക് ജൂനിയര്‍ സച്ചിന്‍ എന്ന പേര് വീഴാന്‍ വലിയ താമസം ഒന്നും ഉണ്ടാകില്ല.

ഇവരൊക്കെ എവിടെയാണ്
സ്‌കൂള്‍ ക്രിക്കറ്റില്‍ 546 റണ്‍സടിച്ച പൃഥ്വി ഷാ, 498 റണ്‍സടിച്ച സര്‍ഫ്രാസ് ഖാന്‍, 498 റണ്‍സെടുത്ത അര്‍മാന്‍ ജാഫര്‍ ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ് എന്നണ് ചോദ്യം. ഇതില്‍ സര്‍ഫ്രാസ് ഖാന്‍ രഞ്ജിയിലും ഐ പി എല്ലിലും കളിക്കുന്നുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications