ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍, മലിംഗയെ പ്രശംസിച്ച് സച്ചിന്‍, എന്താവും കാരണം?
ഹൈദരാബാദ്: സാധാരണയായി ഇന്ത്യന്‍ ടീം ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ളവര്‍ സച്ചിനെക്കുറിച്ച് എന്തെങ്കിലും കമന്റ് പറയാറുണ്ട്. സച്ചിനെ ഞാന്‍ വീഴ്ത്തുമെന്നോ മറ്റോ ഒക്കെയാണ് ഇത്. എന്നാല്‍ ഇന്ത്യന്‍ ടീം ശ്രീലങ്ക പര്യടനം നടത്തുമ്പോള്‍ സച്ചിന്‍ ലങ്കയുടെ സൂപ്പര്‍സ്റ്റാര്‍ ബൗളര്‍ ലസിത് മലിംഗയെ പുകഴ്ത്തിയത് എന്തിനാകും?
എന്നാല്‍ ഇത് കഥ വേറെയാണ് കേട്ടോ. സച്ചിന്റെ വാക്കുകളും ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനവും തമ്മില്‍ ഒരു ബന്ധവും ഇല്ല. ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സച്ചിന്‍ ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് ലസിത് മലിംഗയെ വാനോളം പുകഴ്ത്തിയത്.

സൂപ്പര്‍ സ്റ്റാറാണ് ജെന്റില്‍മാനാണ്
ലസിത് മലിംഗയുടെ ബൗളിംഗില്‍ മാത്രമല്ല പെരുമാറ്റത്തിലും സച്ചിന്‍ വളരെയധികം ഇംപ്രസ്ഡ് ആണ്. കറതീര്‍ന്ന ജെന്റില്‍മാന്‍ എന്നാണ് സൂപ്പര്‍ താരവും ജെന്റില്‍മാനുമായ സച്ചിന്‍ മലിംഗയെ വിളിക്കുന്നത്.

ഒരു ടെക്‌നിക്കുണ്ട്
മലിംഗയെ നേരിടാന്‍ സച്ചിന്റെ പക്കല്‍ ഒരു ടെക്‌നിക്കുണ്ട്. അത് ഇതാണ്. മലിംഗ പന്തെറിയുമ്പോള്‍ പന്തിലേക്ക് മാത്രം നോക്കുക. മലിംഗയുടെ മുടിയിലേക്ക് നോക്കാതിരിക്കുക - ഇതാണ് ആ ടെക്‌നിക്.

ആക്ഷനും പ്രയാസമാണ്
ലോക നിലവാരമുള്ള ബൗളര്‍ എന്നാണ് സച്ചിന്‍ മലിംഗയെ വിളിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പോലും ഇങ്ങനെ ഒരു ആക്ഷനുമായി മലിംഗയുടെ 50 ശതമാനം കൃത്യതയോടെ എറിയാന്‍ പറ്റിയ ആരെയും കണ്ടിട്ടില്ല എന്നാണ് സച്ചിന്‍ പറയുന്നത്.

രണ്ടുപേരും ഒരുമിച്ചായിരുന്നു
ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളായിരുന്നു സച്ചിനും മലിംഗയും. അതുകൊണ്ട് തന്നെ മലിംഗയുടെ ബൗളിംഗ് സച്ചിന് നേരിടേണ്ടി വന്നിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications