വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രോഹിത് വേറെ ലെവലാണ് ഭായ്, ആ കാര്യം അതിശയിപ്പിക്കുന്നത്'; സച്ചിന്‍

അതിശയിപ്പിക്കുന്നത് ആ കാര്യം | Oneindia Malayalam

മാഞ്ചസ്റ്റര്‍: നളുകളായി ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടത്തിന് ഒടുവില്‍ പരിസമാപ്തിയായിരിക്കുകയാണ്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഇന്ത്യ 89 റണ്‍സിന്റെ വിജയം പിടിച്ചെടുക്കുകയും ചെയ്തു. മത്സരത്തിനിടെ ഇടയ്ക്കിടെ മഴയെത്തിയതോടെ മഴനിയമപ്രകാരമാണ് ഇന്ത്യയുടെ ജയം നിശ്ചയിച്ചത്.

ബാറ്റിങ്ങിന്റെ തുടക്കത്തില്‍ പൊരുതി നോക്കിയെങ്കിലും കളിയുടെ മറ്റെല്ലാ മേഖലയിലും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് പിറകിലായി. രോഹിത് ശര്‍മയുടെ വെടിക്കെട്ടും ബൗളര്‍മാരുടെ കണിശതയുമാണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയതെന്നു പറയാം. ഇന്ത്യയുടെ ജയത്തിന് പിന്നാലെ കളിയെ വിലയിരുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി.

കോപ്പ അമേരിക്ക; പരാഗ്വയെ ഖത്തര്‍ തളച്ചു, ഇക്വഡോറിനെ ഗോളില്‍ മുക്കി യുറുഗ്വായ് കോപ്പ അമേരിക്ക; പരാഗ്വയെ ഖത്തര്‍ തളച്ചു, ഇക്വഡോറിനെ ഗോളില്‍ മുക്കി യുറുഗ്വായ്

രോഹിത് വേറെ ലെവലാണ്

രോഹിത് വേറെ ലെവലാണ്

പാക്കിസ്ഥാനെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു ഇന്ത്യയുടെ കളിയെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളെയെല്ലാം പുകഴ്ത്തിയ സച്ചിന്‍ രോഹിത്തിന്റെ ബാറ്റിങ് മികവ് എടുത്തുകാട്ടി പ്രശംസിച്ചു. ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് മറ്റൊരു ലെവലിലാണെന്ന് സച്ചിന്‍ പറഞ്ഞു. മൂന്ന് ഇന്നിങ്‌സുകളില്‍നിന്നായി രോഹിത് 319 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം ഇപ്പോള്‍.

സ്ഥിരതയാര്‍ന്ന പ്രകടനം

സ്ഥിരതയാര്‍ന്ന പ്രകടനം

രോഹിത്തിന്റെ സ്ഥിരത അതിശയിപ്പിക്കുന്നതാണെന്ന് സച്ചിന്‍ വിലയിരുത്തി. കൂടുതല്‍ റിക്‌സ് ഷോട്ട് കളിക്കാതിരിക്കുമ്പോള്‍ തന്നെ മികച്ച സ്‌ട്രൈക്ക് റേറ്റ് ആയിരുന്നു രോഹിത്തിന്റേത്. രണ്ടു തവണ റണ്ണൗട്ടില്‍നിന്നും രക്ഷപ്പെട്ടിരുന്നു. രോഹിത്തിന് നാലാമത്തെ ഡബിള്‍ സെഞ്ച്വറിയും അകലെയല്ലായിരുന്നു. രോഹിത് ഫോമിലായിക്കഴിഞ്ഞാല്‍ എവിടെ പന്തെറിയണമെന്നത് കണ്‍ഫ്യൂഷനാണെന്നും സച്ചിന്‍ പറയുന്നുണ്ട്.

ഇന്ത്യയുടെ വിജയം

ഇന്ത്യയുടെ വിജയം

പാക്കിസ്ഥാനെതിരെ 140 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. രോഹിത്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്ഥാന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കെഎല്‍ രാഹുല്‍ 78 പന്തില്‍ 57 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. 65 പന്തില്‍ 77 റണ്‍സെടുത്ത കോലി ഇന്ത്യന്‍ ഇന്നിംഗ്സ് 300 കടത്തി.

Story first published: Monday, June 17, 2019, 9:26 [IST]
Other articles published on Jun 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X