Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വീണ്ടും അവസാന ഓവറില്‍ പതറിയോ?; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നത്

ധോണിയെ ആദ്യം വിമർശിച്ച സച്ചിൻ, ഇപ്പോൾ ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി

ബര്‍മിങ്ഹാം: ലോകകപ്പിലെ ഒരു നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഇന്ത്യയുടെ വിജയം. എന്നാല്‍, വിജയത്തിനിടയിലും ഇന്ത്യയുടെ ചില ദൗര്‍ബല്യങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ബംഗ്ലാദേശിനെതിരായ മത്സരം. ഇതില്‍ പ്രധാനമായതാണ് അവസാന ഓവറുകളിലെ ബാറ്റിങ്.

ഇത്തവണ ലോകകപ്പില്‍ ഒടുവിലത്തെ 10 ഓവറില്‍ റണ്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ല. മറ്റു ടീമുകളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നുകാണാം. ഓസ്‌ട്രേലിയയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് അവസാന പത്തില്‍ 100 റണ്‍സ് കടത്താനായത്. എംഎസ് ധോണി, കേദാര്‍ ജാദവ് ഉള്‍പ്പെടെയുള്ള മധ്യനിര ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ധോണിക്കെതിരായ വിമര്‍ശനം

ധോണിക്കെതിരായ വിമര്‍ശനം

നേരത്തെ ഇംഗ്ലണ്ടിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയുമായ ബാറ്റിങ്ങില്‍ ധോണി വിമര്‍ശിക്കപ്പെട്ടിരുന്നു. അഫ്ഗാനെതിരായ ബാറ്റിങ്ങില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ധോണിക്കെതിരെ രംഗത്തുവന്നു. ധോണി തീര്‍ത്തും നിരാശപ്പെടുത്തിയെന്നും വേണ്ടത്ര സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു സച്ചിന്റെ വിമര്‍ശനം. ഇതേതുടര്‍ന്ന് സച്ചിന്‍ ധോണി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുകയും ചെയ്തു.

ധോണിയുടെ പ്രകടനം

ധോണിയുടെ പ്രകടനം

ബംഗ്ലാദേശിനെതിരായ പ്രകടനം കഴിഞ്ഞശേഷം സച്ചിന്‍ ധോണിയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് ചെയ്തത്. ടീമിന് എന്താണോ വേണ്ടത് അതാണ് ധോണി ചെയ്തതെന്ന് സച്ചിന്‍ വിലയിരുത്തി. 33 പന്തില്‍ 35 റണ്‍സെടുത്ത ധോണിയുടെ ബാറ്റിങ് ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നെന്നും സച്ചിന്‍ പറയുന്നുണ്ട്. ധോണിക്കെതിരെ ആരാധകര്‍ വീണ്ടും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുന്‍താരത്തിന്റെ പുകഴ്ത്തല്‍.

ധോണിയെ പുകഴ്ത്തി സച്ചിന്‍

ധോണിയെ പുകഴ്ത്തി സച്ചിന്‍

ധോണിയുടെ ഇന്നിങ്‌സ് വളരെ പ്രധാനപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടത്. 50 ഓവര്‍വരെ ബാറ്റ് ചെയ്യാനായാല്‍ മറുവശത്ത് ബാറ്റ് ചെയ്യുന്നവരെ സഹായിക്കാനും ധോണിക്ക് കഴിയും. ടീമിനുവേണ്ടിയാണ് ധോണി പൂര്‍ണമായും കളിക്കുന്നന്. എന്താണോ അവസാന ഓവറുകളില്‍ ചെയ്യേണ്ടിയിരുന്നത്, അതുതന്നെയാണ് ധോണി ബംഗ്ലാദേശിനെതിരെ ചെയ്തതെന്നും സച്ചിന്‍ വ്യക്തമാക്കി.


Story first published: Wednesday, July 3, 2019, 12:36 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+