For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ദശാബ്ദത്തിലെ നേരിടാന്‍ ആഗ്രഹമുള്ള ബൗളറാര്? അത് ബൂംറയല്ല, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു

ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗ്ലെന്‍ മഗ്രാത്ത്,ഷെയ്ന്‍ വോണ്‍,മുരളീധരന്‍,വസിം അക്രം,വഖാര്‍ യൂനിസ് തുടങ്ങിയ ഇതിഹാസ ബൗളര്‍മാരെ നേരിട്ട് റെക്കോഡുകള്‍ വാരിക്കൂട്ടിയ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ആധുനിക ക്രിക്കറ്റിലെ ബൗളറാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

'ഈ കാലഘട്ടത്തിലെ ഏത് ബൗളറാരാണെയാണ് നേരിടാന്‍ ആഗ്രഹിക്കുന്നതെന്നത് ചോദിച്ചാല്‍ ഞാന്‍ റാഷിദ് ഖാനെ പറയും. എല്ലാവരും അവന്റെ ബൗളിങ്ങിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അവനെ നേരിടാന്‍ എനിക്ക് വലിയ താല്‍പര്യമുണ്ട്. ഗുഗ്ലി,ലെഗ് സ്പിന്‍,ടോപ് സ്പിന്‍ തുടങ്ങി വിവിധ വേരിയേഷനില്‍ പന്തെറിയാന്‍ സാധിക്കുന്നവനാണവന്‍. അവനെ നേരിടുകയെന്നത് രസകരമായിരിക്കും'-സച്ചിന്‍ പറഞ്ഞു.

sachin

അടുത്ത കാലത്തായി ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നുവന്ന താരമാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഗൂഗ്ലിയും ലെഗ് സ്പിന്നുംമെല്ലാം മികച്ച രീതിയില്‍ എറിയുന്ന റാഷിദ് നാല് ടെസ്റ്റില്‍ നിന്ന് 23 വിക്കറ്റും 70 ഏകദിനത്തില്‍ നിന്ന് 133 വിക്കറ്റും 48 ടി20യില്‍ നിന്ന് 89 വിക്കറ്റും ഇതിനോടകം റാഷിദ് നേടിയിട്ടുണ്ട്. 62 ഐപിഎല്ലില്‍ നിന്നായി 75 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് റാഷിദ്.

ജസ്പ്രീത് ബൂംറ,മിച്ചല്‍ സ്റ്റാര്‍ക്ക്,ട്രന്റ് ബോള്‍ട്ട് തുടങ്ങി ആധുനിക ക്രിക്കറ്റിലെ മിന്നും പേസര്‍മാരെ തഴഞ്ഞാണ് സച്ചിന്‍ 22കാരനായ റാഷിദിനെ തിരഞ്ഞെടുത്തത്. സ്പിന്‍ ബൗളര്‍മാരെ നന്നായി നേരിടുന്ന താരമാണ് സച്ചിന്‍. ഷെയ്ന്‍ വോണ്‍ മുത്തയ്യ മുരളീധരന്‍ തുടങ്ങി ലോകക്രിക്കറ്റിനെ അടക്കിഭരിച്ച സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെയെല്ലാം മികച്ച റെക്കോഡാണ് സച്ചിനുള്ളത്.

ഏകദിന ക്രിക്കറ്റില്‍ വൈകുന്നേരം ബാറ്റ് ചെയ്യുന്നതിനോടാണ് കൂടുതല്‍ ഇഷ്ടമെന്നും സച്ചിന്‍ പറഞ്ഞു. 'രാത്രി പകല്‍ ഏകദിന മത്സരങ്ങളില്‍ സൂര്യന്‍ മറഞ്ഞ് കഴിയുമ്പോഴാണ് ബാറ്റ് ചെയ്യാന്‍ കൂടുതല്‍ ഇഷ്ടം. ഒരു പന്ത് മാത്രം ഉപയോഗിക്കുന്ന സമയത്തായിരുന്നു ഞാന്‍ കളിച്ചിരുന്നത്. ഇങ്ങനെ കളിക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും പന്ത് തേഞ്ഞ് തീരുന്നതോടെ പന്ത് റിവേഴ്‌സ് സ്വിങ്ങ് ആകുന്നതോടെ നേരിടാന്‍ ബുദ്ധിമുട്ടാണെന്നും സച്ചിന്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങളായിട്ടും സച്ചിന്‍ കുറിച്ച പല റെക്കോഡുകളും ഇന്നും തിരുത്തപ്പെടാതെ നില്‍ക്കുകയാണ്. ലോക ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡ് സച്ചിന്റെ പേരില്‍ത്തന്നെയാണ്. സച്ചിന്റെ ഏകദിന റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന നിലവിലെ ഏക താരം വിരാട് കോലി മാത്രമാണ്.

Story first published: Saturday, December 12, 2020, 15:15 [IST]
Other articles published on Dec 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+