അടിവസ്ത്രത്തില്‍ ടിഷ്യു വെച്ച് കളിക്കേണ്ടി വന്നിട്ടുണ്ട്: സച്ചിന്‍
മുംബൈ: കാണുന്നത് പോലെ അത്ര സുഖകരമല്ല ക്രിക്കറ്റ് താരങ്ങളുടെ കളിയും ജീവിതവും. വയറിളക്കം വന്നാല്‍ പോലും വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥ പോലും ചിലപ്പോള്‍ ഉണ്ടാകും. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പോലും അത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പറ്റിയെന്ന് വരില്ല. വയറിളക്കം മൂലം അടിവസ്ത്രത്തില്‍ ടിഷ്യുപേപ്പര്‍ നിറച്ചുവെച്ച് പോലും ബാറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് - സച്ചിന്‍ തന്നെ പറയുന്നു.
തന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയിലാണ് തികച്ചും സ്വകാര്യമായ ഈ അനുഭവത്തെപ്പറ്റി സച്ചിന്‍ പറയുന്നത്. 2003 ലോകകപ്പിലാണ് അടിവസ്ത്രത്തിനുള്ളില്‍ ടിഷ്യു വെച്ച് കളിക്കേണ്ടി വന്നത്. സൂപ്പര്‍ സിക്‌സ് ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇത്. ജോഹന്നാസ് ബര്‍ഗില്‍ മാര്‍ച്ച് 10 നായിരുന്നു കളി - സച്ചിന്‍ ഓര്‍മിക്കുന്നു. എനര്‍ജി ഡ്രിങ്ക്‌സില്‍ ഉപ്പിട്ട് കുടിച്ചതാണ് സച്ചിന്റെ വയറിന് പണി കൊടുത്തത്.

ഭീകരം തന്നെ
എന്റെ അവസ്ഥ അത്രയ്ക്കും മോശമായിരുന്നു. അടിവസ്ത്രത്തില്‍ ടിഷ്യു പേപ്പര്‍ വെച്ചാണ് ഞാന്‍ ബാറ്റ് ചെയ്തത്. എന്നിട്ടും ഡ്രിങ്ക്‌സ് ബ്രേക്കില്‍ ഒരിക്കല്‍ ഡ്രസിംഗ് റൂമിലേക്ക് പോകേണ്ടി വന്നു.

ടോപ് സ്‌കോറര്‍
എങ്ങനെയൊക്കെയോ 97 റണ്‍സെടുത്തു - സച്ചിന്‍ പറയുന്നു. 120 പന്തില്‍ 97 റണ്‍സെടുത്ത സച്ചിനായിരുന്നു കളിയിലെ ടോപ് സ്‌കോറര്‍. കളി ഇന്ത്യ 183 റണ്‍സിന് ജയിച്ചു.

പാകിസ്താനെതിരെ
ഇതിന് 9 ദിവസം മുമ്പ് പാകിസ്താനെതിരെ ഇന്ത്യ ജയിച്ചിരുന്നു. 75 പന്തില്‍ 98 റണ്‍സെടുത്ത വിഖ്യാതമായ ഇന്നിംഗ്‌സ് സച്ചിന്‍ കളിച്ചത് ഈ കളിയിലായിരുന്നു.

പരിക്ക് വേറെയും
ഈ കളിയില്‍ മസിലിനേറ്റ പരിക്കും സച്ചിനെ അലട്ടുന്നുണ്ടായിരുന്നു.

എത്രയെത്ര പോരാട്ടങ്ങള്
ഷാര്‍ജയിലെ മണല്‍ക്കാറ്റിനെ നേരിട്ട് ഇന്ത്യയെ ജയിപ്പിച്ച സച്ചിനെ നമുക്കറിയാം. എന്നാല്‍ പുറത്ത് പറയാത്ത എത്രയെത്ര പോരാട്ടങ്ങളിലൂടെയായിരിക്കും രണ്ടര പതിറ്റാണ്ട് കാലം സച്ചിന്‍ കടന്നുപോയിരിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications