Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പകരക്കാരനായെത്തിയ പന്തിന്റെ അരങ്ങേറ്റം പാളിയോ?; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പറയാനുള്ളത്

ഇനിയും പന്തിനെ കളിപ്പിക്കണോ? സച്ചിന്‍ പറയുന്നത് ഇങ്ങനെ

ബര്‍മിങ്ഹാം: എന്തുകൊണ്ടാണ് ഋഷഭ് പന്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നെന്ന് ടീം പ്രഖ്യാപിച്ചതുമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തത് പലരുടെയും വിമര്‍ശനത്തിന് ഇടയാക്കി. ഒടുവില്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ പകരക്കാരനായി പന്ത് ടീമിലെത്തുകയും ചെയ്തു.

പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നശേഷവും താരത്തെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്നായിരുന്നു പിന്നീടുള്ള ചോദ്യം. വിജയ് ശങ്കര്‍ തുടര്‍ച്ചയായി പരാജയമായിട്ടും പന്തിനെ കളിപ്പിക്കാത്തത് ശരിയായില്ലെന്നാണ് ആക്ഷേപം. വിമര്‍ശകരുടെ വായടപ്പിച്ച് ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പന്ത് അരങ്ങേറുകയും ചെയ്തു. 29 പന്തില്‍ 32 റണ്‍സാണ് ലോകകപ്പിലെ അരങ്ങേറ്റത്തില്‍ യുവതാരം നേടിയത്.

പന്തിന്റെ അരങ്ങേറ്റം മോശമാക്കിയില്ല

പന്തിന്റെ അരങ്ങേറ്റം മോശമാക്കിയില്ല

പന്തിന്റെ ആദ്യ മത്സരം മോശമാക്കിയില്ലെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പറയാനുള്ളത്. അതേസമയം, പന്ത് അരങ്ങേറുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ഏതെങ്കിലും ബൗളര്‍ക്ക് പരിക്കേറ്റാല്‍ ആരാണ് പകരമായി പന്തെറിയുകയെന്ന് സച്ചിന്‍ ചോദിക്കുന്നു. നേരത്തെ വിജയ് ശങ്കര്‍ പാക്കിസ്ഥാനെതിരെ ഭുവനേശ്വര്‍ കുമാറിന്റെ പകരക്കാരനായി പന്തെറിഞ്ഞിരുന്നു.

പന്തോ വിജയ് ശങ്കറോ?

പന്തോ വിജയ് ശങ്കറോ?

പന്ത് എല്ലായിപ്പോഴും ആക്രമണാത്മക ബാറ്റിങ് പുറത്തെടുക്കുന്ന കളിക്കാരനാണെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. ഡൈനാമിറ്റ് എന്നാണ് താന്‍ അവനെ വിളിക്കുന്നത്. ശേഷിക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ക്കും പന്തിനെ കളിപ്പിക്കണമോ എന്ന ചോദ്യത്തില്‍നിന്നും സച്ചിന്‍ ഒഴിഞ്ഞുമാറി. ഇക്കാര്യം തീരുമാനിക്കേണ്ടത് ക്യാപ്റ്റനും കോച്ചും അടങ്ങിയ ടീം മാനേജ്‌മെന്റാണ്. ഓരോ കളിയിലും വ്യത്യസ്തമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിഹാസതാരം വ്യക്തമാക്കി.

പാണ്ഡ്യയും ഋഷഭ് പന്തും

പാണ്ഡ്യയും ഋഷഭ് പന്തും

പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന കാര്യത്തില്‍ സച്ചിന് സംശയമില്ല. ഐപിഎല്ലില്‍ എത്രയോ തവണ അത് കണ്ടതാണ്. പന്തിനെ പോലുള്ള ഒരു കളിക്കാരന് വളര്‍ന്നുവരാന്‍ സമയം ആവശ്യമാണ്. കൂടുതല്‍ കളിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാകും. പന്തും ഹാര്‍ദിക് പാണ്ഡ്യയും നന്നായി സ്‌കോര്‍ ചെയ്യുന്നവരും വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മിടുക്കരുമാണ്. ഇംഗ്ലണ്ടിനെതിരെ ഇരുവരും ബാറ്റ് ചെയ്യുമ്പോള്‍ മത്സരം ഇന്ത്യയുടെ വരുതിയാണെന്ന് താന്‍ ചിന്തിച്ചിരുന്നതായും സച്ചിന്‍ പറഞ്ഞു.


Story first published: Monday, July 1, 2019, 12:20 [IST]
Other articles published on Jul 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+