വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആള് കൂടിയതുകൊണ്ട് മാത്രം കാര്യമില്ല, പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് സച്ചിന്‍

Sachin Tendulkar Concerned About Dew Factor In Pink Ball Test | Oneindia Malayalam

കൊല്‍ക്കത്ത: ആളെ കൂട്ടാനായി പകലും രാത്രിയുമായി ടെസ്റ്റ് കളിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ ഒരു കാരണവശാലും ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം നഷ്ടപ്പെടരുതെന്ന് ഇതിഹാസം താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വെള്ളിയാഴ്ച്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഗ്യാലറിയിലിരുന്ന് മത്സരം കാണാന്‍ സച്ചിനുമുണ്ടാകും.

നിലവാരം കുറയരുത്

ടെസ്റ്റ് ക്രിക്കറ്റിന്റെ മാറ്റു കൂട്ടാന്‍ ഡേ/നൈറ്റ് സംവിധാനത്തിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കളിയുടെ നിലവാരം കുറയരുത്, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കി. ഈഡന്‍ ടെസ്റ്റ് വിലയിരുത്തി ഭാവി മത്സരങ്ങളില്‍ ഈര്‍പ്പ ഘടകം ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കണമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ആ താരം ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം വേണ്ട, പകരം അശ്വിന്‍ മതി... നിര്‍ദേശം ഭാജിയുടേത്

മത്സര ക്രമീകരണം

ഗ്രൗണ്ടില്‍ ഈര്‍പ്പം വീണുതുടങ്ങിയാല്‍ പന്ത് നനയും; പന്തു നനഞ്ഞാല്‍ കളിയുടെ താളത്തെ ബാധിക്കും, സച്ചിന്‍ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് ഈഡന്‍ ടെസ്റ്റിന് ശേഷം ഡേ/നൈറ്റ് ടെസ്റ്റിലെ പോരായ്മകള്‍ ബിസിസിഐ ഗൗരവമായി ചര്‍ച്ച ചെയ്യണം, പരിഹാരം കണ്ടെത്തണം - ഇതിഹാസ താരം പറഞ്ഞു. ഈര്‍പ്പ ഘടകം മുന്‍നിര്‍ത്തി ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങി രാത്രി എട്ടു മണിക്ക് തീരുംവിധമാണ് ഈഡന്‍ ഗാര്‍ഡന്‍സിലെ ക്രമീകരണം.

വിപുലമായ പരിപാടികൾ

ആദ്യ സെഷന്‍ മൂന്നു മണിക്ക് തീരും. വൈകുന്നേരം 3.40 -നാണ് രണ്ടാമത്തെ സെഷന്‍. 5.40 -ന് രണ്ടാം സെഷന്‍ പൂര്‍ത്തിയായതിന്് ശേഷം ആറു മണിക്ക് മൂന്നാം സെഷന് തുടക്കമാവും. എട്ടു മണിക്ക് ശേഷം ഗ്രൗണ്ടില്‍ ഈര്‍പ്പം കൂടുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ അറിയിച്ചിരുന്നു.എന്തായാലും ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിന് വിപുലമായ ഒരുക്കങ്ങളാണ് ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനും നടത്തിയിരിക്കുന്നത്.

ആള് കൂടിയതുകാണ്ട് മാത്രം കാര്യമില്ല

സച്ചിനും ഗാംഗുലിയും ദ്രാവിഡും ഗവാസ്‌കറും കപില്‍ ദേവും അനില്‍ കുംബ്ലൈയും ചരിത്ര ടെസ്്റ്റ് കാണാന്‍ സ്‌റ്റേഡിയത്തിലെത്തും. ഓരോ സെഷന്റെയും ഇടവേളകളില്‍ കാണികള്‍ക്കായി സംഗീത വിരുന്നും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഇതേസമയം, സ്റ്റേഡിയത്തില്‍ ആള് കൂടിയതുകൊണ്ട് മാത്രം ഡേ/നൈറ്റ് ടെസ്റ്റ് വിജയമാണെന്ന് കരുതാനാവില്ലെന്ന് സച്ചിന്‍ പറയുന്നു.

പിങ്ക് ബോള്‍ ടെസ്റ്റ്: ഇന്ത്യ എന്തിനും തയ്യാര്‍... ഏറ്റവും വലിയ വെല്ലുവിളി ഫീല്‍ഡിങ്, കോലി പറയുന്നു

സ്പിന്നർമാരെ തുണയ്ക്കും

ജനപങ്കാളിത്തം വിഷയത്തിലെ ഒരു ഘടകം മാത്രമാണ്. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ പിങ്ക് ബോള്‍ സ്പിന്നര്‍മാരെ ചതിക്കുമെന്ന വാദത്തിലും കഴമ്പില്ലെന്നാണ് സച്ചിന്റെ പക്ഷം. കഴിഞ്ഞവര്‍ഷം പെര്‍ത്തില്‍ എട്ടു വിക്കറ്റ് വീഴ്ത്തി നാതന്‍ ലയോണ്‍ ഓസ്‌ട്രേലിയ്ക്ക് 146 റണ്‍സിന്റെ ജയം സമ്മാനിച്ച ചരിത്രം സച്ചിന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഇതുവരെ കൂക്കുബുറ പന്തുകള്‍ കൊണ്ടാണ് രാജ്യത്ത് ഫസ്റ്റ് ക്ലാസ് തലത്തില്‍ ഡേ/നൈറ്റ് ടെസ്റ്റുകള്‍ നടന്നിരിക്കുന്നത്. എസ്ജി പന്തുകള്‍ ഉപയോഗിച്ച് ബിസിസിഐ ഡേ/നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നത് ഇതാദ്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 72 പിങ്ക് ബോളുകള്‍ ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് ബിസിസിഐ വാങ്ങിയിട്ടുണ്ട്.

Story first published: Thursday, November 21, 2019, 13:50 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X