Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണര്‍ക്ക് ഇതെന്തുപറ്റി; ബാറ്റിങ്ങില്‍ അമ്പരന്ന് സച്ചിന്‍ പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ധശതകം നേടിയ കളിക്കാരനാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. 56 റണ്‍സെടുത്ത താരം യുസ് വേന്ദ്ര ചാഹലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ഓസ്‌ട്രേലിയയ്ക്കായി വീണ്ടും കളിക്കാനിറങ്ങിയ വാര്‍ണര്‍ സന്നാഹ മത്സരത്തില്‍ തിളങ്ങിയിരുന്നെങ്കിലും ലോകകപ്പില്‍ ഫോമിലെത്തിയിട്ടില്ല.

ഇന്ത്യയ്‌ക്കെതിരെ 84 പന്തിലാണ് 56 റണ്‍സെടുത്തത്. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് മികച്ച റണ്‍നിരക്ക് വേണ്ടിയിരുന്നു. എന്നാല്‍, വാര്‍ണര്‍ക്ക് തനതുശൈലിയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനായില്ല. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച വാര്‍ണറില്‍ ഓസ്‌ട്രേലിയ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. വിലക്കിനുശേഷം തിരിച്ചെത്തിയ സ്മിത്തും ടീമിനായി തിളങ്ങുമെന്നാണ് പ്രതീക്ഷ.

വാര്‍ണര്‍ തിളങ്ങുമെന്ന് പ്രവചിച്ചു

വാര്‍ണര്‍ തിളങ്ങുമെന്ന് പ്രവചിച്ചു

ലോകകപ്പിന് മുന്‍പുതന്നെ ടൂര്‍ണമെന്റില്‍ ശ്രദ്ധേയനാവുക വാര്‍ണര്‍ ആയിരിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, വാര്‍ണറുടെ മെല്ലെപ്പോക്ക് സച്ചിനെ നിരാശപ്പെടുത്തി. ഇത്രയും നീണ്ടസമയം വാര്‍ണര്‍ പതുക്കെ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു. വാര്‍ണര്‍ക്ക് എന്തുപറ്റിയെന്ന് അറിയില്ല. സിംഗിളുകളും ഡബിളുകളും കൊണ്ട് വലിയ സ്‌കോര്‍ എത്തിപ്പിടിക്കാന്‍ കഴിയില്ലെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയുടെ പദ്ധതി വിജയിച്ചില്ല

ഓസ്‌ട്രേലിയയുടെ പദ്ധതി വിജയിച്ചില്ല

തുടക്കത്തില്‍ വിക്കറ്റ് പോകാതെ കളിക്കാനാരിക്കാം ശ്രമിച്ചത്. എന്നാല്‍, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ ബൗളിങ് മികച്ചതായിരുന്നു. തുടക്കത്തില്‍ വിക്കറ്റ് കളയാതെ കളിച്ചത് താന്‍ അംഗീകരിക്കുന്നു. അതേസമയം, ഇത്തരം അവസരങ്ങളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റു ചെയ്യുക പ്രധാനമാണ്. സ്മിത്ത് ക്രീസില്‍ എത്തിയശേഷമാണ് ഇത് പ്രാവര്‍ത്തികമായതെന്നും സച്ചിന്‍ പറഞ്ഞു.

ഇന്ത്യ ഓസ്‌ട്രേലിയ മത്സരം

ഇന്ത്യ ഓസ്‌ട്രേലിയ മത്സരം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന് ജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ഇന്ത്യയ്ക്കുവേണ്ടി ശിഖര്‍ ധവാന്‍ സെഞ്ച്വറി(117)നേടി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

Story first published: Monday, June 10, 2019, 17:04 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+