ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറായി സച്ചിന്‍
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടുത്ത ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറാകും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് സച്ചിനെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐസിസി ഈ താരരാജാവിനെ അംബാസിഡറാക്കുന്നത്. 2011 ലെ ലോകകപ്പ് മത്സരത്തിലാണ് സച്ചിന്‍ ഇതിനുമുന്‍പ് അംബാസിഡറായത്.
അടുത്ത വര്‍ഷം ഫെബ്രവരി-മാര്‍ച്ച് മാസങ്ങളിലാണ് ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുക. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമാണ് മത്സരം നടക്കുക. 14 വേദികളിലായി 49 മത്സരങ്ങളാണ് നടക്കാന്‍ പോകുന്നത്. അംബാസിഡറായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.

ഓരോ ലോകകപ്പ് പിന്നിടുമ്പോഴും ആവേശം കൂടുകയാണ്. ലോകകപ്പ് പിടിച്ചുയര്‍ത്തുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷമാണ് തനിക്ക് ഈ ഭാഗ്യം ഉണ്ടായതെന്നും സച്ചിന്‍ വ്യക്തമാക്കുന്നു. അടുത്ത ലോകകപ്പും വ്യത്യസ്ത അനുഭവം ആയിരിക്കും.
സച്ചിന്റെ സഹനശീലവും കഴിവും പരിശ്രമവും വ്യക്തിത്വവും എല്ലാ താരങ്ങളും മാതൃകയാക്കണമെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ക്രിക്കറ്റിന്റെ ഇതിഹാസം ക്രിക്കറ്റ് കളത്തില്‍ നിന്നും പടിയിറങ്ങിയത്. ക്രിക്കറ്റ് കരിയറിന് വിരാമമിട്ടെങ്കിലും അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സച്ചിന്‍ ഇല്ലാതെ എന്തു ആഘോഷം എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications