Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ധോണി ഈ നമ്പറില്‍ ബാറ്റ് ചെയ്യണം; രോഹിത്തിന്റെ നിര്‍ദ്ദേശം തള്ളി സച്ചിന്‍

മുംബൈ: ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി എവിടെ ബാറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ധോണി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങണമെന്നാണ് സച്ചിന്റെ നിര്‍ദ്ദേശം. നേരത്തെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

sachin-dhoni

തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണെന്ന് സച്ചിന്‍ പറഞ്ഞു. ടീം കോമ്പിനേഷന്‍ എന്താണെന്ന് തനിക്കറിയില്ല. എന്നാല്‍ രോഹിത്തും ശിഖര്‍ ധവാനും ബാറ്റിങ് ഓപ്പണ്‍ ചെയ്യുമ്പോള്‍ വിരാട് കോലി മൂന്നാമനായും ഇറങ്ങണം. നാലാമനായി ആരിറങ്ങിയാലും ധോണി അഞ്ചാമനായാണ് ബാറ്റ് ചെയ്യേണ്ടത്. ഹാര്‍ദിക് പാണ്ഡ്യ ഇതിനുശേഷം ബാറ്റ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു.

പരിയചയസമ്പന്നനായ ധോണിക്ക് അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനാകും. നാലാം നമ്പറില്‍ നിലവാരമുള്ള കളിക്കാരനാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത്. നാലാം നമ്പറില്‍ കളിക്കാന്‍ ശേഷിയുള്ള കളിക്കാന്‍ ഇന്ത്യയ്ക്കുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായവും ധോണി അഞ്ചാം നമ്പറില്‍ കളിക്കാനിറങ്ങുമെന്നാണ്.

2016ല്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പിന്നീട് വീണ്ടും അഞ്ചാമനായോ ആറാമനായോ ആണ് ബാറ്റ് ചെയ്തിരുന്നത്. ധോണി ഇക്കുറി ലോകകപ്പിലും അഞ്ചാമനായി ബാറ്റ് ചെയ്യുമെന്നാണ് സൂചന. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മെയ് 25ന് ന്യൂസിലന്‍ഡുമായി സന്നാഹമത്സരം കളിക്കാനിറങ്ങും. ബംഗ്ലാദേശുമായി 28നും ഇന്ത്യ മാറ്റുരയ്ക്കും. ജൂണ്‍ 5ന് സൗത്ത് ആഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Story first published: Thursday, May 23, 2019, 11:58 [IST]
Other articles published on May 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+