വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിച്ചതിന് ശേഷം ജീവിതം അത്ര മോശമല്ല: സച്ചിന്‍

By Aswathi

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച, ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലീസിന് തൊട്ടുമുമ്പ് വിരമിച്ച ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ അഭിവാദ്യങ്ങള്‍.

ട്വിറ്ററിലൂടെയാണ് സച്ചിന്‍ കലീസിന് അഭിവാദ്യങ്ങളര്‍പ്പിച്ചത്. ക്രിക്കറ്റിനെ ശരിയായ രീതിയില്‍ സമീപിച്ച കളിക്കാരനാണ് കാലീസെന്നും അദ്ദേഹത്തിനെതിരെ കളിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Sachin and Jacques Kallis

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കലീസിന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന സച്ചിന്റെ അനുഭവ സന്ദേശവുമുണ്ട്. വിരമിച്ചതിന് ശേഷമുള്ള ജീവിതം അത്ര മോശമല്ലെന്നാണ് സച്ചിന്‍ പറയുന്നത്.

ദില്ലിയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കലീസ് ഡര്‍ബനിലെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെടുത്ത താരങ്ങളുടെ പട്ടികയില്‍ സച്ചിന്റെ പേരുകഴിഞ്ഞാല്‍ തൊട്ടുതാഴെ കലീസിന്റേതാണ്.

കുറച്ചു വര്‍ഷങ്ങള്‍കൂടെ കളിയില്‍ തുര്‍ന്ന് സച്ചിന്റെ ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ കലീസിന് മോഹമുണ്ടായിരുന്നു. എന്നാല്‍ തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാതെയാണ് കലീസ് വിരമിച്ചത്.

Story first published: Wednesday, January 1, 2014, 9:46 [IST]
Other articles published on Jan 1, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X