For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തിനീ ധൂര്‍ത്തെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

കൊല്‍ക്കത്ത: നൂറ്റിത്തൊണ്ണൂറ്റൊമ്പതാം ടെസ്റ്റ് കളിക്കാനായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലിറങ്ങിയ മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഞെട്ടിപ്പോയിക്കാണണം. മെഴുകിന്റെ പ്രതിമ, ചുവന്ന പരവതാനി, പുഷ്പവൃഷ്ടി, മലപ്പുറം കത്തി..... ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഈ അത്യാഡംബരം കണ്ട് ഒരു വേള സച്ചിന്‍ ചോദിക്കുകയും ചെയ്തത്രേ, എന്തിനാണ് ഇത്രയും ധൂര്‍ത്ത, താനല്ലാതെ വേറെയും 14 കളിക്കാരുണ്ടല്ലോ ടീമില്‍.

കൊല്‍ക്കത്തയിലെ ഒരുക്കങ്ങളില്‍ സച്ചിന്‍ പ്രതികരിച്ച രീതിയെക്കുറിച്ചും രണ്ടഭിപ്രായങ്ങളുണ്ട്. സച്ചിന്റെ മുഖഭാവവും പ്രതികരണവും അത്ര പന്തിയല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന രീതിയിലാണ് ബാംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുജന്‍ മുഖര്‍ജി പ്രതികരിച്ചത്. അത്യാഡംബരമായ വരവേല്‍പില്‍ സച്ചിന് അതൃപ്തിയുണ്ട് എന്നാണ് മുഖര്‍ജി പറഞ്ഞത്.

sachin-statue

അതേസമയം, കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണ് എന്നും സച്ചിന്‍ അസ്വഭാവികമായി പ്രതികരിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നും ബാംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ മറ്റൊരു ജോയിന്റ് സെക്രട്ടറിയായ സുബിര്‍ ഗാംഗുലി പറഞ്ഞു.

താന്‍ ക്രിക്കറ്റിനെക്കാള്‍ വലിയതല്ലെന്നും മറ്റ് 14 കളിക്കാര്‍ കൂടി ടീമിലുണ്ട് എന്നും സച്ചിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ടോസിടാന്‍ സച്ചിന്‍ നാണയം, ഗ്യാലറികളില്‍ സച്ചിന്‍ ഫഌക്‌സ് എന്നിങ്ങനെയൊക്കെയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലങ്ങളൊന്നായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ദീപാവലി ആഘോഷങ്ങള്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും.

Story first published: Tuesday, November 5, 2013, 11:24 [IST]
Other articles published on Nov 5, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+