Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ജീനിയസ്, ഞാന്‍ അങ്ങനെയല്ല: സച്ചിൻെറ റെക്കോർഡ് തകർത്ത ശേഷം കുക്ക്!

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി തന്നെ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നും സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു കുക്ക്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ജീനിയസ് ആണ്. ഞാന്‍ അങ്ങനെയല്ല.

ശ്രീലങ്കയ്‌ക്കെതിരെ 9 വിക്കറ്റിന് ജയിച്ച ഡര്‍ഹാം ടെസ്റ്റിലാണ് കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചത്. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് കുക്ക്. പതിനായിരം തികച്ചെങ്കിലും റണ്‍ വേട്ടയില്‍ സച്ചിനൊപ്പമെത്താന്‍ കുക്കിന് ഇനിയും ആറായിരത്തോളം റണ്‍സുകള്‍ കൂടി വേണം. 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ ടെസ്റ്റില്‍ 15921 റണ്‍സാണ് അടിച്ചത്.

sachin-cook-1

128 ടെസ്റ്റുകളില്‍ നിന്നായി 10042 റണ്‍സാണ് അലിസ്റ്റര്‍ കുക്കിന്റെ പേരിലുള്ളത്. ഇനിയും ആറായിരം റണ്‍സ് മുന്നിലാണ് സച്ചിന്‍. ഞാന്‍ ഒരു ജീനിയസ് അല്ല. സച്ചിന്‍ ജീനിയസ് ആണ്. അതുകൊണ്ടാണ് സച്ചിന്‍ ഇത്രയും മുന്നില്‍ - ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി കുക്ക് പറഞ്ഞു. ക്രിക്കറ്റ് ആസ്വദിക്കുന്ന കാലത്തോളം ഇംഗ്ലണ്ടിന് വേണ്ടി കളിക്കണം എന്നാണ് ആഗ്രഹം. നേരത്തെ ഏറ്റവും വേഗത്തില്‍ എട്ടായിരം തികച്ച സച്ചിന്റെ റെക്കോര്‍ഡും കുക്ക് മറികടന്നിരുന്നു.

47 റണ്‍സ് ശരാശരിയിലാണ് കുക്ക് പതിനായിരത്തിലധികം റണ്‍സുകള്‍ അടിച്ചിരിക്കുന്നത്. 28 ടെസ്റ്റ് സെഞ്ചുറികളും കുക്കിന്റെ പേരിലുണ്ട്. 51 സെഞ്ചുറികളുള്ള സച്ചിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. സച്ചിന്റെ ശരാശരി 54. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10000 റണ്‍സ് തികച്ചത്.

Story first published: Friday, June 10, 2016, 9:10 [IST]
Other articles published on Jun 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+