മുംബൈ: സച്ചിനൊരു പേരുവേണം, എന്തിനാ സച്ചിനിപ്പോള്‍ ഒരു പേരെന്നല്ലെ, എന്നാല്‍ കേട്ടോളു. സച്ചിന്റെ ജീവിതം ആധാരമാക്കിയുള്ള ഡോക്യൂ ഫിക്ഷന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് സച്ചിന്റെ ട്വീറ്റ് . ട്വിറ്ററിലൂടെ ഏറെ സന്തോഷത്തോടെയാണ് സച്ചിന്‍ ജനപങ്കാളിത്തം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്റെ ജീവിതം ആധാരമാക്കിയുള്ള ഡോക്യു ഫിക്ഷന്‍ സന്തോഷത്തോടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇതിലേക്ക് എല്ലാവരുടെയും പങ്കാളിത്തം ക്ഷണിക്കുന്നു.
ഏറ്റവും അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഏറെ അമൂല്യമായ ഒന്ന് കാത്തിരിക്കുന്നുണ്ടെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിക്കുന്നു. ഒപ്പം ദ സച്ചിന്‍ പ്രൊജക്ട് എന്ന ഫേസ് ബുക്ക് പേജിലേക്കൊരു ലിങ്കും. ലിങ്കിലൂടെ എത്തുന്ന ഫേസ് ബുക്ക് പേജിലൂടെയാണ് പേര് നിര്‍ദ്ദേശിക്കേണ്ടത്.
ആര്‍ക്കും ഈ പേജിലൂടെ പേര് നിര്‍ദ്ദേശിക്കാം. സ്വന്തം പേരും മേല്‍വിലാസവും ഇ മെയില്‍ ഐഡിയും നല്‍കാന്‍ ആവശ്യപ്പെടുന്ന പേജില്‍ നമ്മള്‍ നിര്‍ദ്ദേശിക്കുന്ന പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യാവുന്നതാണ്. രവി ബാഗ്ചന്ദ്കയാണ് സച്ചിനെക്കുറിച്ചുള്ള ഡോക്യു ഫിക്ഷന്‍ തയ്യാറാക്കിയിരിക്കുന്നത്.