Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദ്വേഷത്തിന്റെ മഞ്ഞുരുകുന്നു; കാംബ്ലിയുമൊത്തുള്ള ചിത്രം സച്ചിന്റെ ഇന്‍സ്റ്റഗ്രാമില്‍

മുംബൈ: ഏറ്റവും അടുത്ത കൂട്ടുകാരാവുകയും പിന്നീട് ഏറ്റവും അകലുകയും ചെയ്ത രണ്ടു പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും. സ്‌കൂള്‍ കാലം തൊട്ട് സച്ചിന്റെ അടുത്ത കൂട്ടുകാരനായിരുന്നു കാംബ്ലി. വളര്‍ന്നപ്പോള്‍ ഇരുവരും ഇന്ത്യന്‍ ടീമിലും ഒരുമിച്ചു കളിച്ചു. എന്നാല്‍ കാംബ്ലി ടീമില്‍ നിന്നും പുറത്തായ കാരണങ്ങളുമായി കലഹിച്ച ഇരുവരും ഇതുവരെയായി പിണക്കം മറന്നിട്ടില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ചടങ്ങില്‍ പോലും കാബ്ലിയെക്കുറിച്ച് സൂചിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. കാംബ്ലിതന്നെ തന്നെ ഇക്കാര്യം സൂപിച്ചിപ്പിച്ച് രംഗത്തെത്തിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. എന്നാല്‍ കാംബ്ലി പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് ചെയ്തതെന്ന വിശദീകരണമാണ് സച്ചിന്‍ നല്‍കിയത്.

sachin-kambli

കാംബ്ലിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതൊന്നും സച്ചിന്‍ പൊതുവേദികളിലോ മറ്റോ പറയാറുമില്ല. എന്നാല്‍, കഴിഞ്ഞദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സച്ചിന്‍ പോസ്റ്റ് ചെയ്ത കാംബ്ലിക്കൊപ്പമുള്ള ചിത്രം ഇരുവരും തമ്മിലുള്ള വിദ്വേഷത്തിന്റെ മഞ്ഞുരുകുന്നതിന്റെ ആദ്യപടിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാംബ്ലിയുമൊത്തുള്ള സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രമാണ് ഓര്‍മ പുതുക്കി സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശര്‍ദാശ്രം വിദ്യാമന്ദിര്‍ സ്‌കൂളിനുവേണ്ടി സച്ചിനും കാംബ്ലിയും ചേര്‍ന്ന് സച്ചിന്‍ കാംബ്ലി കൂട്ടുകെട്ട് നേടിയ 664 റണ്‍സിന്റെ കൂട്ടുകെട്ട് ആണ് ഇരുവരെയും ലോക ശ്രദ്ധയിലെത്തിച്ചത്. സച്ചിന്‍ പിന്നീട് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായപ്പോള്‍ കാംബ്ലി മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താകുകയും ചെയ്തു.

Story first published: Sunday, April 19, 2015, 12:56 [IST]
Other articles published on Apr 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+