സ്വപ്‌നം യാഥാര്‍ഥ്യമായി; പ്രണവ് ധന്‍വാഡെയ്ക്ക് സച്ചിന്‍ കളിച്ച ബാറ്റ്!
മുംബൈ: ക്രിക്കറ്റില്‍ 1000 റണ്‍സെടുക്കുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായ പ്രണവ് ധന്‍വാഡെയെത്തേടി അപൂര്‍വ്വമായ ഒരു സമ്മാനം. താരങ്ങളില്‍ താരമായ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിച്ച ബാറ്റാണ് പ്രണവിനെത്തേടി എത്തിയിരിക്കുന്നത്. അതും സച്ചിന്റെ ഓട്ടോഗ്രാഫോടെ. 15 കാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഇതില്‍പ്പരം ഒരു സന്തോഷം വേറെന്ത് വേണം.
കെ സി ഗാന്ധി സ്‌കൂളിന് വേണ്ടി കളിക്കവേയാണ് പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍ കഴിഞ്ഞ ദിവസം ഒരു ഇന്നിഗ്‌സില്‍ 1009 റണ്‍സെടുത്തത്. ഇക്കാര്യം അറിഞ്ഞ സച്ചിന്‍ അപ്പോള്‍ത്തന്നെ പ്രണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പുതിയ ഉയരങ്ങള്‍ ലക്ഷ്യം വെക്കാനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രണവിനോട് പറഞ്ഞത്.

ട്വീറ്റ് ചെയ്തത് ബി സി സി ഐ
റെക്കോര്‍ഡ് ബ്രേക്കിംഗ് ഇന്നിംഗ്‌സ് കളിച്ച പ്രണവ് ധന്‍വാഡെയ്്ക്ക് സച്ചിന്‍ ഒപ്പിട്ട സ്വന്തം ബാറ്റ് സമ്മാനിച്ച കാര്യം ബി സി സി ഐയാണ് ഒരു ട്വീറ്റിലൂടെ പുറത്ത് വിട്ടത്. പ്രണവ് ബാറ്റുമായി നില്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ഇത്.

അഭിനന്ദിക്കാനും സച്ചിന്‍
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സച്ചിന്‍ പ്രണവ് ധന്‍വാഡെയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ ഇക്കാര്യം ഷെയര്‍ ചെയ്തിരുന്നു.

കളി അത്ര കാര്യമോ
അതേസമയം പ്രണവ് ധന്‍വാഡെയുടെ ഇന്നിംഗ്‌സ് അത്ര വലിയ കാര്യമൊന്നുമല്ല എന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. ചെറിയ ഗ്രൗണ്ടും 14 വയസ്സുള്ള എതിരാളികളുമാണത്രെ പ്രണവിന് കിട്ടിയത്.

റെക്കോര്‍ഡ് റെക്കോര്‍ഡ് തന്നെ
എന്തായാലും ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ 1000 റണ്‍സ് അടിക്കുന്നത്. അക്കാര്യത്തില്‍ മുംബൈ സ്വദേശിയായ പ്രണവിന് അഭിമാനിക്കും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications