സച്ചിന്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ ഇഷ്ടപ്പെടാന്‍ ഇതാണ് കാരണം
മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ വലിയ ആരാധകരില്‍ ഒരാളാണ്. കഴിഞ്ഞദിവസം മെല്‍ബണില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ഫെഡറര്‍ക്ക് സച്ചിന്‍ സന്തോഷത്തോടെ ആശംസ അറിയിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സച്ചിന്‍ ഫെഡററെ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്.
കളിക്കളത്തിന് അകത്തും പുറത്തും സച്ചിനുമായി ഏറെ സാമ്യമുള്ള വ്യക്തിയാണ് ഫെഡറര്‍. ഇരുവരും അങ്ങേയറ്റം മാന്യമായ കളി പുറത്തെടുക്കുന്നവര്‍. ജീവിത്തില്‍ നിന്നും വിവാദത്തെ അകറ്റി നിര്‍ത്തുന്നവര്‍. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍. നീണ്ട കരിയര്‍, തകര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള റെക്കോര്‍ഡുകള്‍ തീര്‍ത്തവര്‍ എന്നിങ്ങിനെ നീളുന്നു ഇതിഹാസ താരങ്ങളുടെ താരതമ്യം.

അച്ചടക്കമില്ലാത്ത കായിക താരങ്ങളെ സച്ചിന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. ഇതിന്റെ പേരിലാണ് വലിയ സുഹൃത്തായ വിനോദ് ക്ലാംബ്ലിയെ കൈവിട്ടതുപോലും. ഫെഡററുടെ തിരിച്ചവരവുപോലും തന്റെ കായിക ജീവിതത്തിന് സമാനമാണെന്നാണ് സച്ചിന്‍ പറയുന്നത്. ഏറെക്കാലം പരിക്കുമൂലം തിരിച്ചുവന്ന സച്ചിന്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴാണ് പാഡഴിച്ചതെന്നുകാണാം.
ഫെഡററുടെ വലിയ ഫാനാണ് താനെന്ന് സച്ചിന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മുഴുവനായി കാണാന്‍ സാധിച്ചില്ല. എയര്‍പോര്‍ട്ടില്‍ വെച്ചാണ് അവസാനത്തെ ഗെയിമുകള്‍ കണ്ടെത്. നിലവാരമുള്ള ടെന്നീസാണ് ഇരുവരും കാഴ്ചവെച്ചത്. ഫെഡററുടെ തിരിച്ചുവരവിനെയും കണ്ണീരിനെയും നമിക്കുന്നതായും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications