ട്വന്റി20 ലോകകപ്പ് ആരു നേടും? സച്ചിന്‍ പറയുന്നു
മുംബൈ: അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യത ഇന്ത്യക്കാണെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുതിര്‍ന്ന താരങ്ങള്‍ക്കും യുവതാരങ്ങളും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ പുറത്തെടുത്ത പ്രകടനം കണക്കിലെടുത്താല്‍ ധോണിയുടെ ടീമിന് അത്ഭുതങ്ങള്‍ കാട്ടാന്‍ ആവുമെന്നും സച്ചിന്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പുതുമുഖം ബൂമ്ര മനോഹരമായാണ് പന്തെറിഞ്ഞത്. അതുപൊലെ പരിചയ സമ്പത്തുള്ള ആശിഷ് നെഹ്‌റ തിരിച്ചെത്തിയും ബൗളിംഗിന് ശക്തി പകരുന്നുണ്ട്.

കരീടം മാത്രമാണ് ലക്ഷ്യം
ഇന്ത്യന്‍ സാഹചര്യത്തില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ജയത്തില്‍ കുറഞ്ഞതൊന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

മുതിര്‍ന്ന താരങ്ങള്‍ മുതല്‍ക്കൂട്ട്
ആശിഷ് നെഹ്‌റ, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നിവരുടെ മടങ്ങിവരവ് ടീമിന് മുതല്‍ക്കൂട്ട് തന്നെയാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ കളി അവിസ്മരണീയം
ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ തൂത്തുവാരിയ ഇന്ത്യയുടെ പ്രകടനം അനുപമമായിരുന്നു. എല്ലാ മത്സരങ്ങളിലും ടീം സ്പിരിറ്റിലാണ് ഇന്ത്യ ജയിച്ചത്.

അവസാന മത്സരം ത്രില്ലടിപ്പിച്ചു
താന്‍ പുറത്തുപോയി വന്നപ്പോള്‍ ഭാര്യയും മകനും ഇരുന്ന് കളി കാണുകയായിരുന്നു. അവര്‍ തന്നെ വിളിച്ച് പറഞ്ഞു. ഇന്ത്യക്ക് ജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന്. താന്‍ പറഞ്ഞു ഒരു സംശയവും വേണ്ട കളി ഇന്ത്യ ജയിക്കുമെന്ന്. പറഞ്ഞത് പോലെ തന്നെ അവസാന പന്തില്‍ ബൗണ്ടറി നേടി റെയ്‌ന ഇന്ത്യക്ക് വിജയം നേടിത്തന്നുയെന്നും സച്ചിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications