ദില്ലി: റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ പി വി സിന്ധുവിനും സാക്ഷി മാലിക്കിനും ദിപ കര്‍മാക്കറിനും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ബി എം ഡബ്ല്യു കാറുകള്‍ സമ്മാനിച്ചത് വന്‍ വാര്‍ത്തയായിരുന്നു. പി വി സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദിനും സച്ചിന് ബി എം ഡബ്ല്യു കാര്‍ സമ്മാനിച്ചു. സച്ചിനാണോ ഈ വില കൂടിയ കാറുകള്‍ക്ക് പണം ചെലവഴിച്ചത് എന്ന് അന്ന് ചോദ്യം ഉയര്‍ന്നിരുന്നു.
ഒളിംപിക്സിലെ ഏറ്റവും മോശം രാജ്യം ഇന്ത്യ? വിദേശ പത്രക്കാര് പറയുന്നത്... പൊങ്കാല കൊണ്ട് കാര്യമില്ല!!
ബി എം ഡബ്ല്യു കാറിന്റെ താക്കോലുകള്‍ സച്ചിന് താരങ്ങള്‍ക്ക് കൈമാറിയത് സത്യം തന്നെ. എന്നാല്‍ ഈ കാറുകള്‍ക്ക് പണം മുടക്കിയത് സച്ചിനല്ല. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡണ്ട് ചാമുണ്ഡേശ്വരനാഥാണ് ഈ കാറുകള്‍ക്ക് പണം മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാറുകളുടെ താക്കോല്‍ കൈമാറുക മാത്രമാണ് സച്ചിന് തെണ്ടുല്‍ക്കര്‍ ചെയ്തത്.
റിയോ ഒളിംപിക്സ് താരങ്ങള്‍ക്ക് കാര്‍ കൈമാറിയ വകയില്‍ പ്രശസ്തി കിട്ടിയത് സച്ചിന് എന്നത് വേറെ കാര്യം. ബി എം ഡബ്ല്യുവിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്. അത് മാത്രമല്ല, റിയോ ഒളിംപിക്സിന്റെയും ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്. ഇക്കാരണം കൊണ്ട് തന്നെ കാറുകള്‍ സമ്മാനിക്കാന്‍ സച്ചിനെത്തന്നെ തിരഞ്ഞെടുത്തത് എന്നാണ് കരുതപ്പെടുന്നത്.
Read Also: സിന്ധുവിനെ ഒളിംപിക്സ് ഫൈനലില്‍ തോല്പിച്ച കരോളിന മാരിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍!
താനാണ് കാറുകള്‍ക്ക് പണം മുടക്കിയത് എന്ന് സച്ചിന് ഒരിക്കല്‍ പോലും അവകാശപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം സച്ചിന് കാറിന്റെ താക്കോല്‍ വിതരണം ചെയ്തപ്പോള്‍ പണം മുടക്കിയതും സച്ചിന് തന്നെ എന്ന് ആളുകള്‍ കരുതുകയായിരുന്നു. ഒളിംപിക്സ് മെഡല്‍ നേടിയെത്തിയാല്‍ ബി എം ഡബ്ല്യു കാര്‍ സമ്മാനിക്കാമെന്ന് സച്ചിന് വാക്ക് നല്‍കിയിരുന്നതായും, അദ്ദേഹം വാക്ക് പാലിച്ചിരിക്കുന്നു എന്നും പി വി സിന്ധു പറഞ്ഞിരുന്നു.