323 പന്തില്‍ 1009 റണ്‍സ്, പ്രണവിന്റെ ടെസ്റ്റ് ഇന്നിംഗ്‌സിനെ അഭിനന്ദിച്ച് സച്ചിന്‍ ട്വിറ്ററില്‍
മുംബൈ: 323 പന്തുകള്‍, 1009 റണ്‍സ്. അതില്‍ 59 സിക്‌സറുകളും 129 ബൗണ്ടറികളും! പ്രണവ് ധന്‍വാഡെ എന്ന 15കാരന്റെ കളി കണ്ട് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും അത്ഭുതപ്പെട്ടുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബാറ്റ്‌സ്മാന്‍ ഒറ്റയ്ക്ക് 1000 റണ്‍സടിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭണ്ഡാരി കപ്പില്‍ കെ സി ഗാന്ധി സ്‌കൂളിന് വേണ്ടിയാണ് പ്രണവ് ഈ അത്ഭുത ഇന്നിംഗ്‌സ് കളിച്ചത്.
ക്രിക്കറ്റ് ദൈവമായ സച്ചിന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് പ്രണവിനെ അഭിനന്ദിച്ചത്. ആയിരം റണ്‍സ് അടിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായതില്‍ അഭിനന്ദനം. ഇനിയും കഠിനാധ്വാനം ചെയ്യുക, പുതിയ ഉയരങ്ങള്‍ കണ്ടെത്തുക - സച്ചിന്‍ എഴുതി. അണ്ടര്‍ 16 ടൂര്‍ണമെന്റുകളിലൂടെ മുംബൈ ശാരദാശ്രമം സ്‌കൂളിന് വേണ്ടി കളിച്ചുകൊണ്ടാണ് തന്റെ കരിയര്‍ തുടങ്ങിയത്.

മുംബൈയിലെ സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനാണ് പ്രണവ് ധന്‍വാഡെ. പ്രണവിന്റെ തുടര്‍ന്നുള്ള സ്‌കൂള്‍ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണവിന്റെ പരിശീലനത്തിനുള്ള ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. സോഷ്യല്‍ മീഡിയയിലും മറ്റുമായി രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം പ്രണവ് ധന്‍വാഡെയുടെ ഈ അവിശ്വസനീയ നേട്ടം ആഘോഷിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 400 നോട്ടൗട്ടാണ്. ലാറയുടെ പേരില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഉയര്‍ന്ന സ്‌കോര്‍ ലാറയുടെ പേരില്‍ തന്നെ, 501 റണ്‍സ്. ഏകദിനത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയുടെ പേരിലാണ് ഈ റെക്കോര്‍ഡ് - 264 റണ്‍സ്. ട്വന്റി 20 ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ് - 156 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications