മുംബൈ: സച്ചിന് ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ തുടങ്ങിയ ഇതിഹാസങ്ങള്‍ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചെത്തുന്നു. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇവര്‍ പങ്കെടുക്കും. ഫെബ്രുവരി 2 മുതല്‍ 16 വരെയാണ് പുതിയ ട്വന്റി-20 ടൂര്‍ണമെന്റ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള വിരമിച്ച താരങ്ങളാണ് പുതിയ ലോക സീരീസിന്് തുടക്കമിടുന്നത്. സച്ചിന്, ലാറ എന്നിവര്‍ക്ക് പുറമെ വിരേന്ദര്‍ സെവാഗ്, ബ്രെറ്റ് ലീ, തിലരത്ന ദില്ഷന്, ജോണ്ടി റോഡ്സ് പോലുള്ള പ്രമുഖരും ടൂര്‍ണമെന്റിന്റെ ഭാഗവമാവും. നിലവില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സമ്പാദിച്ച താരമാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍.
24 വര്‍ഷം നീണ്ടു നിന്ന കരിയര്‍ കൊണ്ടു 34,000 -ത്തില്‍പ്പരം റണ്‍സ് സച്ചിന് കുറിച്ചു. നൂറു സെഞ്ചുറികളെന്ന അപൂര്‍വ നേട്ടവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2007 -ലാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ മറികടന്ന് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരനായി സച്ചിന് മാറിയത്.
മൂന്നു വര്‍ഷം മുമ്പ് പുറത്താക്കി, സിമ്മണ്‍സ് വീണ്ടും അതേ റോളില്‍... പുതിയ വിന്‍ഡീസ് കോച്ച്
പിന്നീട് 2013 -ല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇതേസമയം, 2004 -ല്‍ ലാറ കുറിച്ച 400 റണ്‍സെന്ന വ്യക്തിഗത സ്കോര്‍ ടെസ്റ്റില്‍ ഇന്നും തകര്‍ക്കപ്പെടാതെ കിടക്കുകയാണ്. അന്ന് ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രയാന്‍ ലാറ മാസ്മരിക പ്രകടനം കാഴ്ച്ചവെച്ചത്.