വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട്, സച്ചിന്‍-ഗാംഗുലി തലപ്പത്ത്, ടോപ് ഫൈവിനെ അറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട് ആരാധക ഹൃദയങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ച കൂട്ടുകെട്ടാണ്

1

ഏകദിന ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ മികച്ച ഓപ്പണര്‍മാരായി നിരവധി താരങ്ങളെ വിശേഷിപ്പിക്കാനാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മാത്യു ഹെയ്ഡന്‍, ഡ്വെയ്ന്‍ സ്മിത്ത്, സനത് ജയസൂര്യ തുടങ്ങി നിരവധി മികച്ച ഓപ്പണര്‍മാരെ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ചുരുക്കം ചിലര്‍ക്കേ സാധിച്ചിട്ടുള്ളു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 1990ന് ശേഷം ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന അഞ്ച് കൂട്ടുകെട്ടുകള്‍ ആരൊക്കെ തമ്മിലാണെന്ന് പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട് ആരാധക ഹൃദയങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ച കൂട്ടുകെട്ടാണ്. രണ്ട് പേരും ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍. ഇടം കൈയന്‍ ഗാംഗുലിയും വലം കൈയന്‍ സച്ചിനും ചേര്‍ന്ന് ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് കളത്തെ അടക്കിഭരിച്ചിരുന്നുവെന്ന് പറയാം. 6609 റണ്‍സാണ് ഈ രണ്ട് പേരും ചേര്‍ന്ന് ഏകദിന ഓപ്പണിങ് കൂട്ടുകെട്ടില്‍ സൃഷ്ടിച്ചത്. 136 ഇന്നിങ്‌സില്‍ നിന്ന് 21 തവണ 100ലധികം റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. 23 തവണ 50 റണ്‍സ് കൂട്ടുകെട്ടും സൃഷ്ടിച്ചു. ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഈ കൂട്ടുകെട്ട്.

ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍

ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍

ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ ഓപ്പണിങ് കൂട്ടുകെട്ട് ഏത് വമ്പന്മാരുടെയും ചങ്കിടിപ്പേറ്റുന്നതായിരുന്നു. 5372 റണ്‍സാണ് ഇരുവരും ഏകദിനത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചത്. 114 ഇന്നിങ്‌സുകളിലാണ് ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്തത്. 16 തവണ സെഞ്ച്വറി കൂട്ടുകെട്ടും 29 തവണ ഫിഫ്റ്റി കൂട്ടുകെട്ടും സൃഷ്ടിക്കാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. രണ്ട് പേരും ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരായിരുന്നു. രണ്ട് പേരും ഇടം കൈയന്‍മാരായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണിത്.

ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ

ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ

നിലവിലെ ഇന്ത്യയുടെ വിശ്വസ്തരായ ഓപ്പണിങ് കൂട്ടുകെട്ടാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മയും. രോഹിത് ഇന്ത്യന്‍ നായകനും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ ഓപ്പണറുമാണ്. എന്നാല്‍ ധവാനെ നിലവില്‍ ഏകദിനത്തിലേക്ക് മാത്രമാണ് ഓപ്പണറായി പരിഗണിക്കുന്നത്. രോഹിത് ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയും രോഹിത്താണ്. രോഹിത്തും ധവാനും ചേര്‍ന്ന് 110 തവണയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. നേടിയത് 4978 റണ്‍സും. 17 തവണ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനും 15 തവണ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇവര്‍ക്കായി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായി ഇരുവരും തന്നെ എത്താനാണ് സാധ്യത.

ഹാഷിം അംല - ക്വിന്റന്‍ ഡീകോക്ക്

ഹാഷിം അംല - ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല - ക്വിന്റന്‍ ഡീകോക്ക് കൂട്ടുകെട്ടാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 4198 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏകദിനത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചത്. 93 തവണ ഇരുവരും ഓപ്പണര്‍മാരായപ്പോള്‍ 11 തവണ സെഞ്ച്വറി കൂട്ടുകെട്ടും 14 തവണ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. അംല വിരമിച്ചെങ്കിലും വിക്കറ്റ് കീപ്പറും ഇടം കൈയനുമായ ഡീകോക്ക് ഇപ്പോഴും ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ റോളിലുണ്ട്.

വീരേന്ദര്‍ സെവാഗ് - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

വീരേന്ദര്‍ സെവാഗ് - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ മികച്ച മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ടാണ് വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ളത്. 93 ഇന്നിങ്‌സില്‍ ഇരുവരും ഒന്നിച്ച് ഇറങ്ങിയപ്പോള്‍ 3919 റണ്‍സാണ് നേടാനായത്. 12 തവണ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനും 18 തവണ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനും ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. ആരാധകരെ വളരെയധികം ആസ്വദിപ്പിച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു ഇത്.

Story first published: Monday, March 28, 2022, 18:17 [IST]
Other articles published on Mar 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X