For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരമാര്? ടോപ് ഫൈവിനെ പരിചയപ്പെടാം

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് തെളിയിച്ചവരാണ് ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നിട്ടുള്ളത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ക്ഷമയും പ്രതിഭയും ഒത്തുചേര്‍ന്നാല്‍ മാത്രമെ ടെസ്റ്റില്‍ മികച്ച റെക്കോഡ് കെട്ടിപ്പടുക്കുവാനാകൂ. ടെസ്റ്റ് ചരിത്രത്തില്‍ നിരവധി റെക്കോഡുകളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പന്ത് നേരിടുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട പ്രതിഭാശാലികളായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


അലന്‍ ബോര്‍ഡര്‍

അലന്‍ ബോര്‍ഡര്‍

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായാണ് അലന്‍ ബോര്‍ഡറെ വിശേഷിപ്പിക്കുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ അലനാണ് ഈ റെക്കോഡിലെ അഞ്ചാമന്‍. 1978-1994വരെ നീണ്ട 17 വര്‍ഷം കരിയറില്‍ 27,002 പന്തുകളാണ് അലന്‍ നേരിട്ടത്. 35,639 മിനുട്ടുകള്‍ അദ്ദേഹം ക്രീസില്‍ ബാറ്റ് ചെയ്യാന്‍ ചിലവിട്ടു. 156 ടെസ്റ്റില്‍ നിന്ന് 50.6 ശരാശരിയില്‍ 11174 റണ്‍സും അലന്റെ പേരിലുണ്ട്. ഇതില്‍ 27 സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ശിവ്‌നരേന്‍ ചന്ദ്രപോള്‍

ശിവ്‌നരേന്‍ ചന്ദ്രപോള്‍

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരങ്ങളിലൊരാളായ ശിവ്‌നരെയ്ന്‍ ചന്ദ്രപോളാണ് പട്ടികയിലെ നാലാമന്‍. മുന്‍ നായകന്‍ കൂടിയായ താരം 1994-2015 കാലയളവിനുള്ളില്‍ ടെസ്റ്റില്‍ നേരിട്ടത് 27395 പന്തുകളാണ്. 37123 മിനുട്ടുകളാണ് അദ്ദേഹം ക്രീസില്‍ ചിലവിട്ടത്. 164 ടെസ്റ്റില്‍ നിന്ന് 51.4 ശരാശരിയില്‍ 11896 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ജാക്‌സ് കാലിസ്

ജാക്‌സ് കാലിസ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ് ഈ റെക്കോഡിലെ മൂന്നാമന്‍. 10000 ടെസ്റ്റ് റണ്‍സും 250ലധികം വിക്കറ്റുമുള്ള ഏക താരമാണ് കാലിസ്. 28903 പന്തുകളാണ് താരം ടെസ്റ്റില്‍ നേരിട്ടത്. 38400 മിനുട്ട് അദ്ദേഹം ക്രീസില്‍ ചിലവിട്ടു. 1995-2013 കാലയളവില്‍ 166 ടെസ്റ്റില്‍ നിന്ന് 55.4 ശരാശരിയില്‍ 13289 റണ്‍സും 292 വിക്കറ്റും അദ്ദേഹം സ്വന്തം പേരിലാക്കി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 29437 പന്തുകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. 41,304 മിനുട്ടുകളാണ് അദ്ദേഹം ക്രീസില്‍ നിന്നത്. ക്രിക്കറ്റ് ദൈവമെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന സച്ചിന്‍ 1989-2013 കാലയളവില്‍ 200 ടെസ്റ്റില്‍ നിന്ന് 53.8 ശരാശരിയില്‍ നേടിയത് 15921 റണ്‍സാണ്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ച താരം സച്ചിനാണ്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ടെസ്റ്റ് ഇതിഹാസം,ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 31,258 പന്തുകളാണ് ദ്രാവിഡ് നേരിട്ടത്. ബൗളര്‍മാരുടെ ക്ഷമയെ ഏറ്റവും കൂടുതല്‍ പരീക്ഷിച്ച ദ്രാവിഡ് 44152 മിനുട്ട് ക്രീസില്‍ തുടര്‍ന്നു. 1996-2012കാലയളവില്‍ 52.3 ശരാശരിയില്‍ 13288 റണ്‍സാണ് ദ്രാവിഡ് ടെസ്റ്റില്‍ നേടിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ മുന്‍നിരക്കാരനാണ് ദ്രാവിഡ്.

Story first published: Monday, March 1, 2021, 14:44 [IST]
Other articles published on Mar 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+