Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശ മൈതാനത്ത് ടെസ്റ്റിലും ഏകദിനത്തിലും മാന്‍ ഓഫ് ദി മാച്ച്; ഇന്ത്യന്‍ താരങ്ങളിലെ കേമന്മാരിതാ

മുംബൈ: ഒരു ക്രിക്കറ്റ് താരത്തിന്റെ മികവ് അടയാളപ്പെടുത്തുന്നത് വിദേശ രാജ്യങ്ങളിലെ പ്രകടനത്തിലൂടെയാണ്. സച്ചിനും ദ്രാവിഡും കോലിയുമടക്കമുള്ള പല താരങ്ങളും ഇതിഹാസങ്ങളെന്ന നേട്ടത്തിലേക്കെത്തിയത് ഏത് മൈതാനത്തും തിളങ്ങാന്‍ സാധിക്കുന്ന പ്രതിഭകൊണ്ടാണ്. പരിചിതമല്ലാത്ത വെല്ലുവിളി നിറഞ്ഞ വിദേശ പിച്ചില്‍ കളിച്ച് ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ നിരവധിയാണ്. ഓരോ രാജ്യത്തിലും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടിക അറിയാം.

ന്യൂസീലന്‍ഡ് ഇന്ത്യക്ക് എന്നും കടുപ്പമേറിയ പിച്ചാണ്. ഈ മൈതാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ടെസ്റ്റിലും ഏകദിനത്തിലും മാന്‍ ഓഫ് ദി മാച്ച് നേടിയിട്ടുള്ളത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇക്കാലയളവില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ അവസാന രണ്ട് ഐസിസി കിരീടങ്ങള്‍ നഷ്ടപ്പെട്ടതും ന്യൂസീലന്‍ഡിനോട് തോറ്റാണ്.

sachin

പാകിസ്താനില്‍ ഏറെ നാളുകളായി ഇന്ത്യ പരമ്പര കളിക്കുന്നില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പേസര്‍ ആര്‍ പി സിങ് മാത്രമാണ് ഇവിടെ ടെസ്റ്റിലും ഏകദിനത്തിലും മാന്‍ ഓഫ് ദി മാച്ച് നേടിയിട്ടുള്ളത്. വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്ന താരമായിരുന്നെങ്കിലും പരിക്കും ഫോം ഔട്ടും ആര്‍പി സിങ്ങിന്റെ കരിയറിന് നേരത്തെ ബ്രേക്കിട്ടു.

സിംബാബ്‌വെയില്‍ ഈ നേട്ടം സ്വന്തമാക്കിയത് ഇര്‍ഫാന്‍ പഠാന്‍ മാത്രമാണ്. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഇര്‍ഫാന്‍. എന്നാല്‍ പരിക്ക് താരത്തിന്റെ കരിയറില്‍ വലിയ തിരിച്ചടി നല്‍കി. ടെസ്റ്റില്‍ ഹാട്രിക് നേടിയിട്ടുള്ള താരങ്ങളിലൊരാള്‍കൂടിയാണ് ഇര്‍ഫാന്‍ പഠാന്‍.

ബംഗ്ലാദേശില്‍ രണ്ട് താരങ്ങള്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സഹീര്‍ ഖാന്‍ എന്നിവരാണവര്‍. ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള പേസ് ബൗളറാണ് സഹീര്‍ ഖാന്‍. വെസ്റ്റ് ഇന്‍ഡീസ് മൂന്ന് താരങ്ങള്‍ ഈ നേട്ടത്തിലെത്തി. രാഹുല്‍ ദ്രാവിഡ്,വീരേന്ദര്‍ സെവാഗ്,അജിന്‍ക്യ രഹാനെ എന്നിവരാണ് കാരിബീയന്‍ മണ്ണില്‍ ഈ നേട്ടം സ്വന്തമാക്കിയവര്‍.

ദക്ഷിണാഫ്രിക്കയില്‍ രാഹുല്‍ ദ്രാവിഡ്,പ്രവീണ്‍ ആംറെ,ജവഗല്‍ ശ്രീനാഥ്,വിരാട് കോലി എന്നിവര്‍ രണ്ട് ഫോര്‍മാറ്റിലും കളിയിലെ താരങ്ങളായിട്ടുണ്ട്. ശ്രീലങ്കയില്‍ സൗരവ് ഗാംഗുലി,വീരേന്ദര്‍ സെവാഗ്,വിവിഎസ് ലക്ഷ്മണ്‍,ശിഖര്‍ ധവാന്‍ എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പിച്ചുകളോട് വലിയ സാദൃശ്യ സ്വഭാവമാണ് ശ്രീലങ്കന്‍ പിച്ചുകള്‍ക്കുള്ളത്. അതിനാല്‍ത്തന്നെ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങള്‍ക്കും ശ്രീലങ്കയില്‍ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാം.

ഓസ്‌ട്രേലിയയില്‍ കപില്‍ ദേവ്,ശ്രീകാന്ത്,രവി ശാസ്ത്രി,സച്ചിന്‍,ഗാംഗുലി,ഇര്‍ഫാന്‍ എന്നിവരും ഇംഗ്ലണ്ടില്‍ കപില്‍,സച്ചിന്‍,ഗാംഗുലി,ദ്രാവിഡ്,കുംബ്ലെ,ഇഷാന്ത് ശര്‍മ,കോലി എന്നിവരും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്

Story first published: Wednesday, July 7, 2021, 15:33 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+