Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിനും, ഡൊണാള്‍ഡും; ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനം

Sachin Tendulkar, Allan Donald Inducted Into ICC Hall Of Fame

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. സച്ചിനെ കൂടാതെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ്, രണ്ടു തവണ വനിതാ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന കാതറിന്‍ ഫിറ്റ്സ്പാട്രിക്ക് എന്നിവര്‍ക്കും ഹാള്‍ ഓഫ് ഫെയിം ബഹുമതി ലഭിച്ചിട്ടുണ്ട്.

ലോകക്രിക്കറ്റിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് 2009 ജനുവരിയിലാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇതോടെ ആറ് ഇന്ത്യക്കാര്‍ ഇടംപിടിച്ചു. നേരത്തെ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കപില്‍ ദേവ്, ബിഷന്‍ സിങ് ബേദി, സുനില്‍ ഗാവസ്‌കര്‍ എന്നിവരും ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചിരുന്നു. ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ച സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മുന്‍ കളിക്കാര്‍ അഭിനന്ദിച്ചു.

tendulkar-donald-fitzpatrick

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായാണ് സച്ചിന്‍ പരിഗണിക്കപ്പെടുന്നത്. വിവിധ ഫോര്‍മാറ്റുകളിലായി 100 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ഏക കളിക്കാരന്‍ കൂടിയാണ് സച്ചിന്‍. ആകെ 34,357 റണ്‍സും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒരുകാലത്ത് എതിരാളികളെ വിറപ്പിച്ചിരുന്ന പേസ് ബൗളര്‍മാരില്‍ ഒരാളായിരുന്നു അലന്‍ ഡൊണാള്‍ഡ്. ടെസ്റ്റില്‍ 330 വിക്കറ്റുകളും ഏകദിനത്തില്‍ 272 വിക്കറ്റുകളും നേടിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരിയാണ് ഓസീസ് താരം കാതറീന്‍ ഫിറ്റ്‌സ്പാട്രിക്. ഏകദിനത്തില്‍ 180 ഉം ടെസ്റ്റില്‍ 60 ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പരിശീലകയെന്ന നിലയിലും ഓസ്‌ട്രേലിയയെ മൂന്നു തവണ ലോകകപ്പ് വിജയത്തിലേക്കു നയിച്ചു.

Story first published: Friday, July 19, 2019, 10:59 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+