ഓള്‍ സ്റ്റാഴ്‌സ് ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരം ബുധനാഴ്ച, ഇരുടീമുകളും തീപാറുന്ന മത്സരം
ന്യുയോര്‍ക്ക്: സച്ചിന്റെയും ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വിരമിച്ച ക്രിക്കറ്റ് കളിക്കാരുടെ ഓള്‍ സ്റ്റാഴ്‌സ് ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരം നാളെ നടക്കും. അമേരിക്കയിലെ ഹോസ്റ്റൂണ്‍ സ്‌റ്റേഡിയത്തിലാണ് കളി.
സച്ചിന്റെ ആദ്യ മത്സരത്തില്‍ ഷെയ്ന്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സ് സച്ചിന്റെ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് തറ പറ്റിച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു തുടങ്ങിയ സച്ചിനെ 26 റണ്‍സില്‍ പിടിച്ചു കെട്ടാനും ഷെയ്ന്‍ വോണിനായി. വോണ്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്്.മത്സരത്തിലെ രണ്ടാം മത്സരമാണ് നാളെ നടക്കാന്‍ പോകുന്നത്. നാളെ നടക്കുന്ന ട്വന്റ്ി -20 മത്സരത്തില്‍ മികച്ച പ്രകടം കാഴ്ച വയ്ക്കാനാണ് ഇരു ടീമുകളും തയാറെടുക്കുന്നത്.
നാളത്തെ മത്സരത്തില്‍ കളിയില്‍ മാറ്റുരയ്ക്കുന്നവര്‍

സൗരവ് ഗാംഗുലി - ഷെയിന്‍ വോണ്‍
നാളത്തെ മത്സരത്തില്‍ ഗാംഗുലി ഉറ്റുനോക്കുന്നത് സ്പിന്നറായി ഷെയിന്‍ വോണിന്റെ ബോളിനാണ്. ഈ മത്സരത്തില്‍ ഗാംഗുലിയുടെ ആദ്യമത്സരമാണിത്. കളിയില്‍ ഗാംഗുലിക്ക് സച്ചിന്റെ ഒപ്പം ഓപ്പണിംഗ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിരേന്ദ്ര സെവാഗ്- വസിം അക്രം
വിരമിച്ച ക്രിക്കറ്റ് താരങ്ങളോടപ്പം സെവാഗിന്റെ ആദ്യ ഇന്നിംഗ്‌സാണ് നാളെ നടക്കാന്‍ പോകുന്നത്. സെവാഗിന്റെ ബാറ്റില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം വസിം അക്രം ബോള്‍ ചെയ്യും.

റിക്കി പോണ്ടിംഗ്- ഗ്രീമം സ്വാന്‍
ഈ പരമ്പരയില്‍ റിക്കി പോണ്ടിംഗ് കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കളിയുടെ ആവേശത്തിലാണ് പോണ്ടിംഗ്. എന്നാല്‍ രണ്ടാം മത്സരത്തില്‍ സ്വാന്‍ കളിക്കാനുണ്ടാകും

കുമാര്‍ സങ്കകാര- ഷോയ്ബ് അക്തര്‍
ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായ കുമാര്‍ സങ്കകാര രണ്ടാം മത്സരത്തില്‍ മാറ്റുരയ്ക്കും. അതേ സമയം പാകിസ്ഥാന്റെ മികച്ച ബൗളറായ ഷോയ്ബ് അക്തറും ഈ കളിയില്‍ ഉണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- സ്‌ക്വയിന്‍ മുഷ്താഖ്
ആദ്യ ഇന്നിംഗിസില്‍ സച്ചിനെ നിലം പറ്റിച്ചെങ്കിലും അടുത്ത കളിയില്‍ തൂത്തൂവാരാനുള്ള ശ്രമത്തിലാണ് സച്ചിന്‍.സച്ചിന്റെ ബാറ്റിംഗില്‍ തീപാറുന്ന ബോളുമായി പാക്ിസ്ഥാന്റെ സ്‌ക്വയിന്‍ മുഷ്താഖും രംഗത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications