സച്ചിന്‍ മഹാന്‍, പക്ഷെ മികച്ചത് ലാറ തന്നെ: കലീസ്
കേപ്ടൗണ്‍: ക്രിക്കറ്റ് ദൈവം എന്നാണ് സച്ചിന് ലോകം നല്‍കിയ വിശേഷണം. ഇതിഹാസതാരം, ക്രിക്കറ്റിന്റെ സര്‍വ്വ റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ മഹാന്‍ ഇങ്ങനെ നീളുന്നു സച്ചിനുള്ള മറ്റ് വിശേഷണങ്ങള്‍. ഇതിനോടൊന്നും ദക്ഷിണാഫ്രിക്കന്‍ താരം ജാക് കലീസിന് വിയോജിപ്പില്ല. എന്നാല്‍ സച്ചിനെക്കാള്‍ മികച്ച കളിക്കാരന്‍ ബ്രയാന്‍ ലാറ തന്നെയാണെന്നാണ് കലീസ് പറയുന്നത്.
സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ നേട്ടങ്ങള്‍ അവിശ്വസിനീയമാണെങ്കിലും മികച്ച ബാറ്റ്‌സ്മാന്‍ ലാറ തന്നെയാണെന്ന് ക്രിക്ക്ഇന്‍ഫോയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ താരം ജാക് കലീസ് പറഞ്ഞു.
സച്ചിന്റെ നേട്ടങ്ങള്‍ ഭയങ്കരം തന്നെയാണ്. അദ്ദേഹത്തിന് എതിരായ മത്സരങ്ങള്‍ ഞാന്‍ വളരെ ആസ്വദിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ മാന്യതയോടെയും കളിച്ച സച്ചിന്‍ എല്ലാവര്‍ക്കും മാതൃകയാണ്. പക്ഷെ ഞാന്‍ എതിരിട്ടതില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വെസ്റ്റിന്ത്യന്‍ ഇതിഹാസം ബ്രയാര്‍ ലാറയാണ്- കലീസ് പറഞ്ഞു.
ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഒരേസമയം ആക്രമിക്കുകയും പ്രതിരോധിക്കുകയും കളിയെ വരുതിയില്‍ നിര്‍ത്തുകയും ചെയ്ത ബാറ്റ്‌സ്മാനാണ് ലാറയെന്ന് കലീസ് പറയുന്നു. ബൗളര്‍മാരില്‍ വസീം അക്രവും ഷെയിന്‍ വോണുമാണ് ഏറ്റവും മികച്ചവരെന്നും കലീസ് അഭിപ്രായപ്പെട്ടു. 2015 ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതുവരെ ഏകദിന ക്രിക്കറ്റില്‍ തുടരുമെന്നും കാലിസ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെടുത്ത താരങ്ങളുടെ പട്ടികയില്‍ സച്ചിന്റെ പേരുകഴിഞ്ഞാല്‍ തൊട്ടുതാഴെ കലീസിന്റേതാണ്. ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ കലീസിന് മോഹമുണ്ടായിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെയാണ് കാലീസ് ടെസ്റ്റില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ജാക് കലീസ്
ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓള്‍ രൗണ്ടര്‍മാരില്‍ ഒരാളാണ് ദക്ഷിണേന്ത്യന്‍ താരം ജാക് കലീസ്

ബ്രയാന്‍ ലാറ
വെസ്റ്റ് ഇന്‍ഡീസ് ലോകത്തിന് നല്‍കിയ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ലാറ.

ലാറയുടെ റെക്കോര്‍ഡുകള്‍
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 500 ഉം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 ഉം അടിച്ചിട്ടുണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒപ്പത്തിനൊപ്പം നില്‍ക്കു

സച്ചിന്
ക്രിക്കറ്റ് ദൈവം എന്ന വിശേഷണം സച്ചിന് മാത്രം സ്വന്തം

ലാറയെ കുറിച്ച് കലീസ്
സച്ചിനെക്കാള്‍ മികച്ച കളിക്കാരന്‍ ബ്രയാന്‍ ലാറ തന്നെയാണെന്നാണ് കലീസ് പറയുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഒരേസമയം ആക്രമിക്കുകയും പ്രതിരോധിക്കുകയും കളിയെ വരുതിയില്‍ നിര്‍ത്തുകയും ചെയ്ത ബാറ്റ്‌സ്മാനാണ് ലാറയെന്ന് കലീസ് പറയുന്നു.

സച്ചിനെ കുറിച്ച്
സച്ചിന്റെ നേട്ടങ്ങള്‍ ഭയങ്കരം തന്നെയാണ്. അദ്ദേഹത്തിന് എതിരായ മത്സരങ്ങള്‍ ഞാന്‍ വളരെ ആസ്വദിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ മാന്യതയോടെയും കളിച്ച സച്ചിന്‍ എല്ലാവര്‍ക്കും മാതൃകയാണ്.- കലീസ് പറഞ്ഞു

സച്ചിനും ലാറയും
24 വര്‍ഷം ക്രിക്കറ്റ് കളിച്ചിട്ടും അന്താരാഷ്ട്ര തലത്തില്‍ മൂന്നൂറ് അടിക്കാന്‍ പോലും സച്ചിന് സാധിച്ചിട്ടില്ല. എന്നാല്‍ നൂറും മുന്നൂറും നാനൂറുമൊക്കെ അടിച്ചെടുക്കലാണ് ലാറയുടെ വിനോദം തന്നെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications