Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ കഴിഞ്ഞു; സച്ചിന്‍ വിരമിച്ചു

മുംബൈ: ഒടുവില്‍ അത് സംഭവിച്ചു. അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതായി ബി സി സി ഐയാണ് അറിയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സച്ചിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം ആയിരിക്കും. നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയിലാണ് ഈ ടെസ്റ്റ്.

പത്ത് വര്‍ഷത്തോളമായി കളിയെഴുത്തുകാരും നിരീക്ഷകരും ചോദിക്കുന്ന ചോദ്യമാണ് സച്ചിന്‍ എന്ന് വിരമിക്കും എന്നത്. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി സച്ചിന്‍ വിരമിക്കണമെന്ന ആവശ്യം പലരും തെളിഞ്ഞുതന്നെ ചോദിക്കുന്നു. ഈ വര്‍ഷം തന്നെ സച്ചിന്‍ വിരമിക്കും എന്നും ഇല്ല എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. സച്ചിനോട് വിരമിക്കാന്‍ ബി സി സി ഐ ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

sachin

എന്നാല്‍ സച്ചിനോട് വിരമിക്കാനായി തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് ബി സി സി അധികൃതര്‍ വ്യക്തമാക്കിയതോടെ ഇനി കുറച്ചുകാലം കൂടി സച്ചിനെ കളിക്കളത്തില്‍ കാണാം എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും നേടിയതോടെ മുംബൈ ഇന്ത്യന്‍സില്‍ നിന്നും സച്ചിന്‍ വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു.

വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ് ഏറ്റവും ഒടുവില്‍ നല്‍കിയ അഭിമുഖത്തിലും സച്ചിന്‍ പറഞ്ഞത്. ക്രിക്കറ്റ് കളിക്കാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവില്ല എന്നും സച്ചിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രായം സച്ചിന്‍ എന്ന പ്രതിഭയില്‍ നിഴലുകള്‍ വീഴ്ത്തി എന്ന സൂചനയാണ് രണ്ടുവര്‍ഷത്തോളമായി ക്രിക്കറ്റ് കളത്തില്‍ നിന്നും കാണുന്നത്. രണ്ട് വര്‍ഷത്തോളമായി ഒരു സെഞ്ചുറി നേടാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ ടീമിനെ ഉയരങ്ങളിലെത്തിച്ച രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ എന്നീ മഹാരഥന്മാരുടെ പട്ടികയിലെ അവസാനത്തെ കണ്ണിയാണ് സച്ചിന്‍.

Story first published: Thursday, October 10, 2013, 16:07 [IST]
Other articles published on Oct 10, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+