വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിവേഴ്‌സ് സിങ്ങിന്റെ വക്താവാണ് അദ്ദേഹം; വെറ്ററന്‍ പേസറെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ഇംഗ്ലണ്ടിന്റെ സ്വിങ് പേസ് ബൗളറെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആന്‍ഡേഴ്‌സണെ റിവേഴ്‌സ് സ്വിങ്ങിന്റെ വക്താവെന്നാണ് സച്ചിന്‍ വിശേഷിപ്പിച്ചത്. കൈക്കുഴയിലാണ് ആന്‍ഡേഴ്‌സണ്‍ വിസ്മയിപ്പിക്കുന്നത്. ഔട്ട്‌സ്വിങ്ങര്‍ എറിയുമ്പോള്‍ പന്ത് വിടുന്നതിന് മുമ്പായി അദ്ദേഹം അല്‍പ്പസമയം ഹോള്‍ഡ് ചെയ്യും. പന്ത് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ കളിക്കാന്‍ നിര്‍ബന്ധിതനാകുന്ന തരത്തില്‍ പിച്ചിന്റെ നാലില്‍ മൂന്ന് ഭാഗവും കടന്ന് ആന്‍ഡേഴ്‌സണ്‍ പന്ത് പിച്ച് ചെയ്യിക്കുന്നു. അത് എനിക്ക് പലപ്പോഴും പുതുമയുള്ള കാര്യമായി തോന്നിയെന്നും സച്ചിന്‍ പറഞ്ഞു. സ്റ്റുവര്‍ട്ട് ബ്രോഡും ഈ തന്ത്രം പയറ്റാറുണ്ടെങ്കിലും ആന്‍ഡേഴ്‌സണ്‍ നേരത്തെ മുതല്‍ ഇത് ചെയ്യാറുണ്ട്. ആന്‍ഡേഴ്‌സണിന്റെ കൈക്കുഴയുടെ ആക്ഷന്‍ ഉള്‍പ്പെടുത്തിയുള്ള വിശകലന വീഡിയോയുമായാണ് സച്ചിന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ പരിക്കിനെത്തുടര്‍ന്ന് ഏറെനാളായി പുറത്തായിരുന്നു. 151 ടെസ്റ്റ് മത്സരത്തില്‍ നിന്നായി 584 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 28 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ആന്‍ഡേഴ്‌സണിന്റെ മികച്ച പ്രകടനം 42 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്. 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ടി20യില്‍ നിന്ന് 18 വിക്കറ്റും അദ്ദേഹം ഇംഗ്ലണ്ട് ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്. സ്വിങ് ബൗളിങ്ങില്‍ അസാമാന്യ മികവാണ് ആന്‍ഡേഴ്‌സണുള്ളത്. വിദേശ മൈതാനങ്ങളില്‍ അദ്ദേഹം കൂടുതല്‍ മികവുകാട്ടുന്നു. ഇന്‍സ്വിങ്ങും ഔട്ട്‌സ്വിങ്ങറും അനായാസം എറിയാന്‍ ആന്‍ഡേഴ്‌സണ് സാധിക്കാറുണ്ട്.

jamesanderson-sachin

വസിം അക്രം, ഇമ്രാന്‍ ഖാന്‍, വഖാര്‍ യൂനിസ്, സഹീര്‍ ഖാന്‍ തുടങ്ങിയവരൊക്കെയാണ് പ്രധാനമായും സ്വിങ് ബൗളിങ്ങില്‍ വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങള്‍. ഇവരോടൊപ്പം ചേര്‍ത്തുവെക്കാവുന്ന ബൗളറാണ് ആന്‍ഡേഴ്‌സണും. 37ാം വയസിലും ഇംഗ്ലണ്ട് ടീമിനൊപ്പം സജീവമായി തുടരുകയാണ് അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറേയും സച്ചിന്‍ പ്രശംസിച്ചിരുന്നു. ഏറ്റവും അവഗണിക്കപെടുന്ന ഓള്‍റൗണ്ടറെന്നാണ് സച്ചിന്‍ ഹോള്‍ഡറെ വിശേഷിപ്പിച്ചത്. മികച്ച ബൗളിങും ബാറ്റിങ്ങും കാഴ്ചവെക്കുന്ന ഹോള്‍ഡറാണ് നിലവിലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന് അര്‍ഹിച്ച പരിഗണന ലഭിക്കാറില്ല. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഹോള്‍ഡര്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റുമായി ഇംഗ്ലണ്ടിനെ തകര്‍ത്തത് ഹോള്‍ഡറിന്റെ ബൗളിങ്ങായിരുന്നു. ഈ വര്‍ഷം 30ലധികം വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ മികച്ച ശരാശരി ഹോള്‍ഡറിനാണ്.

Story first published: Saturday, July 11, 2020, 10:10 [IST]
Other articles published on Jul 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X