വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൂച്ചയും എലിയും കളിച്ച് സച്ചിന്‍... അതും വോണിനെതിരേ, പയറ്റിയ എല്ലാ അടവും പാളി-ലീ

വോണിനെ ഏറ്റവും അനായാസം നേരിട്ട ബാറ്റ്‌സ്മാന്‍ സച്ചിനായിരുന്നു

സിഡ്‌നി: ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് ഏവരും കാണാന്‍ ആഗ്രഹിച്ചിരുന്ന മാറ്റുരയ്ക്കലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയയുടെ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും തമ്മിലുള്ള അങ്കം. ഇതേക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ.

അവന്‍ സെവാഗിനേക്കാള്‍ മിടുക്കന്‍... പാകിസ്താന്‍ ഉപയോഗിച്ചില്ല- മുന്‍ ടീമംഗത്തെക്കുറിച്ച് അക്തര്‍അവന്‍ സെവാഗിനേക്കാള്‍ മിടുക്കന്‍... പാകിസ്താന്‍ ഉപയോഗിച്ചില്ല- മുന്‍ ടീമംഗത്തെക്കുറിച്ച് അക്തര്‍

അത് ഔട്ട് തന്നെ, സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... ഇപ്പോഴും വേട്ടയാടുന്നു- പാക് സ്പിന്നര്‍അത് ഔട്ട് തന്നെ, സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... ഇപ്പോഴും വേട്ടയാടുന്നു- പാക് സ്പിന്നര്‍

വോണിന്റെ പന്തിന്റെ ഗതിയും വേഗവും തിരിച്ചറിയാനാവാതെ ബാറ്റ്‌സ്മാന്‍മാരെല്ലാം അന്ധാളിച്ചു നിന്ന് വിക്കറ്റുകള്‍ കൈവിട്ട് പുറത്തായപ്പോള്‍ സച്ചിനെതിരേ ഈ അടവൊന്നും വിലപ്പോയില്ല. വോണിനെതിരേ അത്രയും ആത്മവിശ്വാസത്തോടെയും ആധികാരികതോടെയുമാണ് അന്നു സച്ചിന്‍ ബാറ്റ് വീശിയിരുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡെന്ന ഷോയില്‍ സംസാരിക്കവെയാണ് ലീ സച്ചിന്‍- വോണ്‍ ഏറ്റുമുട്ടലിനെക്കുറിച്ച് പറഞ്ഞത്.

വോണ്‍ എല്ലാം പരീക്ഷിച്ചു

സച്ചിനെ വീഴ്ത്താന്‍ വോണ്‍ ഓരോ പന്തും വ്യത്യസ്തമായി എറിഞ്ഞെങ്കിലും അതുകൊണ്ടൊന്നും അന്നു ഫലമുണ്ടായില്ലെന്നു ലീ പറയുന്നു. വോണിനെതിരേ ഇടയ്ക്കു ക്രീസിന് പുറത്തേക്കിറങ്ങി സച്ചിന്‍ ഷോട്ട് പായിച്ചപ്പോള്‍ മറ്റു ചിലപ്പോള്‍ ബാക്ക് ഫൂട്ടിലും തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ചു.
വോണിനെതിരേ പൂച്ചയും എലിയും കളിക്കുന്നതു പോരെയായിരുന്നു സച്ചിന്റെ പ്രകടനം. വോണിനെതിരേ അധികം പേര്‍ക്ക് സാധിക്കുന്ന കാര്യമല്ല അത്, കാരണം അത്രയേറെ പ്രതിഭാശാലിയായിരുന്നു വോണെന്നും ലീ വിശദമാക്കി.

വോണിന്റെ പരീക്ഷണങ്ങള്‍

സച്ചിനെതിരേ ബൗള്‍ ചെയ്യുമ്പോഴുള്ള വോണിന്റെ പ്രതികരണത്തെക്കുറിച്ചും ലീ വെളിപ്പെടുത്തി. ബൗളര്‍മാരെ വായിച്ചെടുക്കാന്‍ അസാധാരണ ശേഷി സച്ചിനുണ്ടായിരുന്നു. വ്യത്യസ്ത പന്തുകള്‍ക്കെതിരേ വ്യത്യസ്തമായ ടെക്‌നിക്കായിരുന്നു അദ്ദേഹം ബാറ്റിങില്‍ ഉപയോഗിച്ചിരുന്നത്. ശരിക്കും ക്ലാസ് ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം.
സച്ചിനെതിരേ പന്തെറിയുമ്പോള്‍ പല പരീക്ഷണങ്ങളും വോണ്‍ നടത്തിയിരുന്നു. ബൗളിങില്‍ അത്രയേറെ വ്യത്യസ്തകള്‍ കൊണ്ടു വന്നിട്ടും അവയെല്ലാം സച്ചിന്‍ കൃത്യമായി മനസ്സിലാക്കാറുണ്ടായിരുന്നു. അദ്ദേഹത്തിനു മാത്രം സാധിക്കുന്ന കാര്യമാണ് ഇതെന്നും ലീ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് വോണ്‍ തന്നെ അന്നു തങ്ങളോടു പറഞ്ഞിരുന്നതായും മുന്‍ പേസര്‍ വെളിപ്പെടുത്തി.

ഔട്ടാക്കാന്‍ സാധിക്കുന്നില്ല

ബൗളിങിലെ വേരിയേഷനുകള്‍ കൊണ്ട് മറ്റു ബാറ്റ്‌സ്മാന്‍മാരെ അമ്മാനമാടിയിരുന്ന ബൗളറായിരുന്നു വോണ്‍. സച്ചിനെതിരേ മാത്രമാണ് അവയൊന്നും വിലപ്പോവാതെ പോയത്. അതില്‍ വോണിനു കടുത്ത നിരാശയും വെറുപ്പുമുണ്ടായിരുന്നതായും ലീ വ്യക്തമാക്കി.
സച്ചിനെ പുറത്താക്കാന്‍ തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം താന്‍ ചെയ്‌തെന്നും പക്ഷെ സാധിക്കുന്നില്ലെന്നും അന്നു വോണ്‍ കളിക്കിടെ പറയാറുണ്ടായിരുന്നുവെന്നും ലീ കൂട്ടിച്ചേര്‍ത്തു.

22ാം വയസ്സില്‍

കരിയറില്‍ സച്ചിനെതിരേ ആദ്യമായി ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചും ലീ മനസ്സ് തുറന്നു. 22ാം വയസ്സിലായിരുന്നു ലിറ്റില്‍ മാസ്റ്റര്‍ക്കെതിരേ ആദ്യമായി കളിച്ചത്. അന്നു അദ്ദേഹത്തെ പുറത്താക്കാനും കഴിഞ്ഞു. ടെസ്റ്റിനെക്കുറിച്ചൊന്നും അന്നു ചിന്തിച്ചിരുന്നില്ല, കാരണം സച്ചിനെ ഔട്ടാക്കാന്‍ കഴിഞ്ഞതില്‍ അത്രയും ആഹ്ലാദവാനായിരുന്നു താനെന്നും ലീ പറഞ്ഞു.
12 ടെസ്റ്റുകളില്‍ അഞ്ചു തവണയും 30 ഏകദിനങ്ങളില്‍ ഒമ്പതു തവണയും സച്ചിനെ ലീ പുറത്താക്കിയിട്ടുണ്ട്.

Story first published: Wednesday, April 29, 2020, 12:24 [IST]
Other articles published on Apr 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X