വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇരുന്നൂറാം ടെസ്റ്റിന് ശേഷവും സച്ചിന്‍ കളിക്കും!

മുംബൈ: സച്ചിന്‍ ആരാധകര്‍ക്ക് ഒു സന്തോഷ വാര്‍ത്ത. നവംബര്‍ പതിനാലിന് മുംബൈ വാങ്കഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റോടെ സച്ചിന്‍ കളി നിര്‍ത്തുന്നില്ല. വിടവാങ്ങല്‍ ടെസ്റ്റിന് ശേഷം മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരങ്ങളില്‍ സച്ചിന്‍ തുടരും എന്നാണ് ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

മുംബൈ രഞ്ജി ടീമിന്റെ കോച്ചായ സുലക്ഷന്‍ കുല്‍ക്കര്‍ണിയാണ് സച്ചിന്‍ ആരാധരകരില്‍ പ്രതീക്ഷ നല്‍കി ഈ സൂചന നല്‍കിയത്. സച്ചിന്‍ രഞ്ജി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് കോച്ചിന്റെ വെളിപ്പെടുത്തല്‍.

Sachin

ഹരിയാനയ്‌ക്കെതിരെ ഒക്ടോബര്‍ 27 ന് ആരംഭിക്കുന്ന കളി സച്ചിന്റെ രഞ്ജി ട്രോഫി മത്സരമായിരിക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നു വന്നു എന്ന് അറിയില്ല. ഇത് സംബന്ധിച്ച് സച്ചിന്‍ തീരുമാനം എടുത്തതായി അറിയില്ല - മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം കോച്ച് പറഞ്ഞു.

സച്ചിന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനും നല്‍കുന്ന സൂചന. അവസാന ടെസ്റ്റിന് ശേഷം രഞ്ജി കളിക്കാനുണ്ടാകുമോ എന്ന ചോദ്യത്തിന് സച്ചിന്‍ ബോര്‍ഡിനോട് പ്രതികരിച്ചിട്ടില്ല എന്ന് എം സി എ പ്രതിനിധി അറിയിച്ചു.

ഏകദിന, ട്വന്റി - 20 മത്സരങ്ങളില്‍ നിന്നും നേരത്തെ വിരമിച്ച സച്ചിന്‍ നാട്ടില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 14 മുതല്‍ 18 വരെ സച്ചിന്റെ ഹോം ഗ്രൗണ്ടായ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് സച്ചിന്റെ അവസാന ടെസ്റ്റ് മത്സരം.

Story first published: Friday, October 25, 2013, 12:03 [IST]
Other articles published on Oct 25, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X