വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനോ, ലാറയോ? ഏതു സാഹചര്യത്തിലും കസറുന്നതാര്? വോണ്‍ പറയും ഉത്തരം

ഇരുവര്‍ക്കുമെതിരേ നിരവധി മല്‍സരങ്ങളില്‍ വോണ്‍ കളിച്ചിട്ടുണ്ട്

മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയങ്ങളാണ് മുന്‍ ഇതിഹാസങ്ങളായ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് കിങ് ബ്രയാന്‍ ലാറയും. രണ്ടു പേരില്‍ ആരാണ് കൂടുതല്‍ കേമനെന്നു തിരഞ്ഞെടുക്കുക അതീവ ദുഷ്‌കരം തന്നെയാണ്. എന്നാല്‍ ഇവരില്‍ ഏതു സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.

കോലിയല്ല, പാക് സെന്‍സേഷന്റെ ഹീറോ രോഹിത്! ഹിറ്റ്മാന്റെ ആ മികവ് മറ്റാര്‍ക്കുമില്ലകോലിയല്ല, പാക് സെന്‍സേഷന്റെ ഹീറോ രോഹിത്! ഹിറ്റ്മാന്റെ ആ മികവ് മറ്റാര്‍ക്കുമില്ല

ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐയ്ക്കു മനസ്സില്ല, എങ്ങനെയെങ്കിലും നടത്തും? പുതിയ നീക്കം ഇങ്ങനെ...ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐയ്ക്കു മനസ്സില്ല, എങ്ങനെയെങ്കിലും നടത്തും? പുതിയ നീക്കം ഇങ്ങനെ...

സമൂഹമാധ്യത്തിലൂടെയാണ് വോണ്‍ ഏറ്റവും കടുപ്പമേറിയ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുന്നത്. കൊറോണ വൈറസ് ജാഗ്രതയെ തുടര്‍ന്നു ലോകം മുഴുവന്‍ സ്തംഭിച്ചതോടെ മറ്റു പല കായിക താരങ്ങളെയും പോലെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് വോണും.

സച്ചിന്‍ ബെസ്റ്റ്

ഏതു സാഹചര്യത്തിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരം സച്ചിനാണെന്നാണ് വോണിന്റെ അഭിപ്രായം. സച്ചിന്‍, ലാറ ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചാല്‍ സച്ചിന്നെനായിരിക്കും തന്റെ മറുപടി. എന്നാല്‍ അവസാന ദിവസം 400 റണ്‍സാണ് വിജയലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും ലാറയെ താന്‍ ടീമിലെടുക്കും. സച്ചിനും ലാറയുമുണ്ടെങ്കില്‍ 400 റണ്‍സ് പോലും ചേസ് ചെയ്യാന്‍ കഴിയുമെന്നും ഇന്‍സ്റ്റഗ്രാമില്‍ ആരാധകകരുമായി സംവദിക്കവെ വ്യക്തമാക്കി.

ലാറയും സച്ചിനും

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ലാറയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതതിരായ ടെസ്റ്റിലാണ് ലാറ പുറത്താവാതെ 400 റണ്‍സെടുത്ത് ലോക റെക്കോര്‍ഡ് കുറിച്ചത്. 2004ല്‍ നടന്ന ടെസ്റ്റിലായിരുന്നു ലാറയുടെ റെക്കോര്‍ഡ് പ്രകടനം. കൂടാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുറത്താവാതെ 501 റണ്‍സ് നേടിയും ലാറ ചരിത്രം കുറിച്ചിട്ടുണ്ട്.
അതേസമയം, ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ് സച്ചിന്‍. 200 ടെസ്റ്റുകളില്‍ നിന്നും 53.78 ശരാശരിയില്‍ 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്.

എക്കാലത്തെയും മികച്ച ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം

എക്കാലത്തെയും മികച്ച ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിനെയും വോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ തിരഞ്ഞെടുത്തു. താന്‍ ഒപ്പം കളിച്ചിട്ടുള്ളവരെ മാത്രമേ ഈ ടീമിലേക്കു പരിഗണിച്ചിട്ടുള്ളൂവെന്നും വോണ്‍ പറഞ്ഞു. അലന്‍ ബോര്‍ഡറിനെയാണ് ടീമിന്റെ നായകനായി വോണ്‍ തിരഞ്ഞെടുത്തത്.
ഓള്‍ടൈം ഇലവന്‍- മാത്യു ഹെയ്ഡന്‍, മൈക്കല്‍ സ്ലേറ്റര്‍, റിക്കി പോണ്ടിങ്, മാര്‍ക്ക് വോ, അലന്‍ ബോര്‍ഡര്‍ (ക്യാപ്റ്റന്‍),സ്റ്റീവ് വോ,ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍), ടിം മേയ്, ജാസണ്‍ ഗില്ലെസ്പി, ബ്രൂസ് റീഡ്, ഗ്ലെന്‍ മഗ്രാത്ത്. മെര്‍വ് ഹ്യൂസ് (12ാമന്‍).

Story first published: Tuesday, March 31, 2020, 12:38 [IST]
Other articles published on Mar 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X