വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ വഴി മാറിക്കൊടുത്തു, ഇല്ലെങ്കില്‍ സെവാഗ് ഓപ്പണറാവില്ല! മുന്‍ വിക്കറ്റ് കീപ്പര്‍

ഏകദിനത്തില്‍ നാലാം നമ്പറില്‍ കളിക്കാമെന്ന് സച്ചിന്‍ അറിയിക്കുകയായിരുന്നു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. എല്ലാ ഫോര്‍മാറ്റിലും ഒരേ ശൈലിയില്‍ കളിക്കുന്ന സെവാഗിനെപ്പോലുള്ള ബാറ്റ്‌സ്മാന്‍മാര്‍ ലോക ക്രിക്കറ്റില്‍ അപൂര്‍വ്വമാണെന്നു തന്നെ പറയാം. എന്നാല്‍ വെറുമൊരു മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ അവസാനിക്കേണ്ടിയിരുന്ന സെവാഗിനെ ഓപ്പണിങിലേക്കു കൊണ്ടു വന്നത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയായിരുന്നു. ഇതു സെവാഗിന്റെ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വഴിത്തിരിവായി മാറുകയും ചെയ്തു.

എന്നാല്‍ സെവാഗ് ഓപ്പണറായതിന്റെ ക്രെഡിറ്റ് ഗാംഗുലിക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും മുന്‍ ഇതിഹാസ ഓപ്പണര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂടി പ്രശംസ അര്‍ഹിക്കുന്നതായും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രാത്ര അഭിപ്രായപ്പെട്ടു.

സച്ചിന്‍ വഴിമാറിക്കൊടുത്തു

സച്ചിന്‍ വഴിമാറിക്കൊടുത്തു

ഓപ്പണറെന്ന നിലയില്‍ സച്ചിന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കവെയാണ് സെവാഗിന് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുന്നതെന്നു രാത്ര അഭിപ്രായപ്പെട്ടു. സെവാഗിനെ ഓപ്പണറാക്കുന്നതിനു വേണ്ടി സച്ചിന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സൗരവ് ഗാംഗുലിക്കൊപ്പം സെവാഗിനു് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. ലെഫ്റ്റ്- റൈറ്റ് ഓപ്പണിങ് കോമ്പിനേഷന്‍ ലഭിക്കുന്നതിനായിരുന്നു സച്ചിന്‍ തന്റെ ഫേവറിറ്റ് പൊസിഷന്‍ വിട്ടുനല്‍കിയത്.
സച്ചിന്‍ ഓപ്പണിങ് സ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ അന്നു സെവാഗിന് ഓപ്പണറാവാന്‍ കഴിയില്ലായിരുന്നു. ഇതോടെ ഏകദിനത്തില്‍ സെവാഗിന് ഓപ്പണറാവാനും കഴിയില്ലായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കഥ മറ്റൊന്നാവുമായിരുന്നെന്നും രാത്ര ചൂണ്ടിക്കാട്ടി.

ഗാംഗുലിയുടെ തന്ത്രം

ഗാംഗുലിയുടെ തന്ത്രം

2001ലായിരുന്നു ആരും പ്രതീക്ഷിക്കാതിരുന്ന ഒരു ഐഡിയ ഗാംഗുലി മുന്നോട്ട് വച്ചത്. സെവാഗിനെ ഓപ്പണറായി ഇറക്കുകയെന്നതായിരുന്നു ഇതെന്നു രാത്ര പറയുന്നു. സച്ചിന്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്കു ചില തോല്‍വികള്‍ നേരിട്ട സമയമായിരുന്നു അത്. യുവരാജ് സിങ്, അമയ് ഖുറേശിയ എന്നിവരെ മുന്‍നിരയില്‍ ഇറക്കാനുള്ള ഇന്ത്യയുടെ പരീക്ഷണം പാളി. ഇതോടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന സെവാഗിലേക്കു ഗാംഗുലിയുടെ ശ്രദ്ധ പതിഞ്ഞത്. ജൂനിയര്‍ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയുമെല്ലാം കരിയറില്‍ അതുവരെ മധ്യനിരയില്‍ മാത്രം ബാറ്റ് ചെയ്ത താരമായിരുന്നു സെവാഗ്. ഈ പൊസിഷനില്‍ അത്ര ഗംഭീര പ്രകടനമൊന്നും അദ്ദേഹം കാഴ്ചവച്ചിരുന്നില്ലെന്നും രാത്ര വിശദമാക്കി.

ചൂതാട്ടം ന്യൂസിലാന്‍ഡിനെതിരേ

ചൂതാട്ടം ന്യൂസിലാന്‍ഡിനെതിരേ

2001 ജൂലൈ 26ന് ന്യൂസിലാന്‍ഡിനെതിരേ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിലായിരുന്നു സെവാഗിനെ ഓപ്പണറായി ഇറക്കി ഗാംഗുലിയുടെ ചൂതാട്ടം. ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സെവാഗ് മോശമല്ലാത്ത പ്രകടനം നടത്തി. 54 പന്തില്‍ അദ്ദേഹം 33 റണ്‍സ് അടിച്ചെടുത്തു. കളിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും സെവാഗായിരുന്നു.
അടുത്ത രണ്ടു മല്‍സരങ്ങളിലും സെവാഗ് ഓപ്പണറായി തന്നെ കളിച്ചെങ്കിലും രണ്ടിലും ഫ്‌ളോപ്പായി. എന്നാല്‍ ഗാംഗുലി പ്രതീക്ഷ കൈവിട്ടില്ല. ന്യൂസിലാന്‍ഡിനെതിരായ തൊട്ടടുത്ത മല്‍സരത്തില്‍ 70 പന്തില്‍ തീപ്പൊരി സെഞ്ച്വറിയുമായി സെവാഗ് ദാദയുടെ വിശ്വാസം കാത്തു. മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. സെവാഗെന്ന ഇതിഹാസ ഓപ്പണറുടെ തുടക്കം ഇവിടെയായിരുന്നു.

സച്ചിന്റെ മടങ്ങിവരവ്

സച്ചിന്റെ മടങ്ങിവരവ്

പരിക്കില്‍ നിന്നും മോചിതനായി ദക്ഷിണാഫ്രിക്കയില്‍ നടന്ന അടുത്ത ത്രിരാഷ്ട്ര പരമ്പരയില്‍ സച്ചിന്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. ഇതോടെ സെവാഗിന് മധ്യനിരയിലേക്കു മാറേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരേ നടന്ന അടുത്ത ഏകദിന പരമ്പരയ്ക്കിടെ സെവാഗ് വീണ്ടും ഓപ്പണിങില്‍ തിരിച്ചെത്തി. ഈ പരമ്പരയില്‍ 51, 82, 42, 31 എന്നിങ്ങനെ മികച്ച പ്രകടനവുമായി അദ്ദേഹം ഒരിക്കല്‍ക്കൂടി അദ്ദേഹം തന്റെ മികവ് തെളിയിച്ചു.
സച്ചിനും സെവാഗുമായിരുന്നു അന്ന് ഓപ്പണ്‍ ചെയ്തിരുന്നത്. ഗാഗുലി മൂന്നാം നമ്പറിലും ഇറങ്ങി. എന്നാല്‍ ഓപ്പണിങില്‍ ലെഫ്റ്റ്- റൈറ്റ് ബാറ്റിങ് കോമ്പിനേഷനെന്ന ഇന്ത്യയുടെ മുന്‍ ശൈലിയെ അതു ബാധിച്ചു. നേരത്തേ ഓപ്പണിങ് ജോടികളെന്ന നിലയില്‍ അദ്ഭുതകരമായ പ്രകടനം നടത്തിയവരാണ് സച്ചിന്‍- ഗാംഗുലി സഖ്യം. എന്നാല്‍ സെവാഗിന്റെ അപ്രതീക്ഷിത വരവ് ഈ കൂട്ടുകെട്ടിനെ പിരിച്ചു. ലെഫ്റ്റ്- റൈറ്റ് കോമ്പിനേഷന്‍ വീണ്ടും കൊണ്ടുവരണമെങ്കില്‍ സച്ചിന്‍, സെവാഗ് ഇവരിലൊരാള്‍ക്കു ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വരുമെന്ന സാഹചര്യവും വന്നു.

സച്ചിന്‍ നാലാം നമ്പറിലേക്ക്

സച്ചിന്‍ നാലാം നമ്പറിലേക്ക്

ഓപ്പണറെന്ന നിലയില്‍ പ്രതീക്ഷ നല്‍കിയ സെവാഗിന് തുടര്‍ന്നും ഇതേ സ്ഥാനത്തു കളിക്കാന്‍ സച്ചിന്‍ നാലാം നമ്പറില്‍ കളിക്കാന്‍ സമ്മതിക്കുകയായിരുന്നുവെന്ന് രാത്ര വ്യക്തമാക്കി. സച്ചിന്‍ നാലാമനായി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ സെവാഗും ഗാംഗുലിയും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. 45 ഓവര്‍ വരെയെങ്കിലും ബാറ്റ് ചെയ്യുകയെന്നതായിരുന്നു അപ്പോള്‍ സച്ചിന്റെ റോള്‍. അത് അദ്ദേഹം ഭംഗിയായി നിറവേറ്റി. ഓപ്പണറെന്ന നിലയില്‍ സെവാഗ് കത്തിക്കയറുകയും ചെയ്തുവെന്ന് രാത്രി പറയുന്നു.

ഇതേ കോമ്പിനേഷന്‍ ഇന്ത്യ തുടര്‍ന്നു

ഇതേ കോമ്പിനേഷന്‍ ഇന്ത്യ തുടര്‍ന്നു

2002ല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന പരമ്പര കളിച്ചപ്പോള്‍ സെവാഗ്- ഗാംഗുലി സഖ്യം തന്നെയായിരുന്നു ഓപ്പണ്‍ ചെയ്തത്. സച്ചിന്‍ നാലാമനായി തന്നെ തുടര്‍ന്നു. ഇതേ വര്‍ഷം ഇംഗ്ലണ്ടില്‍ ഇന്ത്യ ജേതാക്കളായ നാറ്റ്‌വെസറ്റ് ട്രോഫിയിലും ഇതേ ബാറ്റിങ് കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടരുകയായിരുന്നു. ക്ലാസിക്ക് ഫൈനലില്‍ ഇംഗ്ലിനെ തോല്‍പ്പിച്ച് ഇന്ത്യ നാറ്റ് വെസ്റ്റ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഇതേ വര്‍ഷം ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കൊപ്പം കിരീടം പങ്കിടാനും ഇന്ത്യക്കു സാധിച്ചു.
2003ലെ ലോകകപ്പ് വരെ സെവാഗ്- ഗാംഗുലി സഖ്യം തന്നെയായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ലോകകപ്പിന് തൊട്ടുമുമ്പാണ് സച്ചിന്‍ ഓപ്പണിങ് സ്ഥാനത്തു തിരിച്ചെത്തിയത്. അപ്പോഴേക്കും സെവാഗ് സ്ഥാനം ഭദ്രമാക്കിയിരുന്നു.

സെവാഗിന് സ്വാതന്ത്ര്യം നല്‍കി

സെവാഗിന് സ്വാതന്ത്ര്യം നല്‍കി

സെവാഗിനു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ഇന്ത്യ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഉയരങ്ങളിലേക്കു കുതിക്കാനായത്. ഇതുപോലെയു്ള്ള താരങ്ങള്‍ക്കു പിന്തുണ നല്‍കേണ്ടത് വളരെ പ്രധാനമാണ്. മോശം ഷോട്ടുകള്‍ കളിച്ചതിന്റെ പേരില്‍ സെവാഗിനെ പലരും ഉപദേശിച്ചിരുന്നു. എന്നാല്‍ സ്വന്തം ശൈലി മാറ്റാന്‍ അദ്ദേഹത്തോട് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും രാത്ര അഭിപ്രായപ്പെട്ടു.
2001 മുതല്‍ 2007 വരെ 19 തവണയാണ് സച്ചിന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറര്‍മാരില്‍ ഒരാളെന്ന പേരുമായിട്ടാണ് സെവാഗ് പിന്നീട് വിരമിച്ചത്. 221 ഏകദിനങ്ങളില്‍ 214ലും ഓപ്പണറായി കളിച്ച അദ്ദേഹം 8273 റണ്‍സ് നേടിയിരുന്നു. സെവാഗ് നേടിയ 15 ഏകദിന സെഞ്ച്വറികളില്‍ 14ലും ഓപ്പണറായപ്പോള്‍ അടിച്ചെടുത്തതാണ്.

Story first published: Thursday, July 16, 2020, 13:00 [IST]
Other articles published on Jul 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X