ലോകകപ്പ്: ഇവരില്ലെങ്കില്‍ കാണാമായിരുന്നു... ഇന്ത്യന്‍ ഹീറോസ് രണ്ടു പേര്‍, ചൂണ്ടിക്കാട്ടി സച്ചിന്‍

ലോകകപ്പിൽ ഇവരില്ലെങ്കില്‍ കാണാമായിരുന്നു | Oneindia Malayalam

മുംബൈ: ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും സെമിയില്‍ നിരാശാജനകമായ തോല്‍വിയുമായാണ് ടീം ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നത്. ന്യൂസിലാന്‍ഡാണ് സെമിയില്‍ ഇന്ത്യയുടെ കഥ കഴിച്ചത്. 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് മഴയെ തുടര്‍ന്ന രണ്ടു ദിവസത്തിലേക്കു നീണ്ട സെമിയില്‍ ഇന്ത്യക്കു തിരിച്ചടിയായത്.

കോലി- രോഹിത് തമ്മിലടി... എന്താണ് സത്യം? ശുദ്ധ അസംബന്ധമെന്ന് റിപ്പോര്‍ട്ട്

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകകപ്പിന്റെ കമന്ററി പാനലില്‍ അംഗം കൂടിയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

രോഹിത്തും ബുംറയും

രോഹിത്തും ബുംറയും

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനും ഓപ്പണറുമായ രോഹിത് ശര്‍മയും പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയുമാണ് ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും കേമന്‍മാരെന്നു സച്ചിന്‍ ചൂണ്ടിക്കാട്ടി.

ടീമിലെ എല്ലാവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിരുന്നു. എന്നാല്‍ ഇവരില്‍ രണ്ടു പേരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ രോഹിത്തിനെയും ബുംറയെയുമായിരിക്കും താന്‍ തിരഞ്ഞെടുക്കുക. രണ്ടു പേരുടെയും പ്രകടനം ഗംഭീരമായിരുന്നുവെന്ന് സച്ചിന്‍ വിലയിരുത്തി.

രോഹിത്തിനെ പ്രശംസിച്ചു

രോഹിത്തിനെ പ്രശംസിച്ചു

രോഹിത്തിന്റെ ബാറ്റിങ് പ്രകടനത്തെ സച്ചിന്‍ വാനോളം പ്രശംസിച്ചു. ടൂര്‍ണമെന്റില്‍ രോഹിത്തിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. അഞ്ചു സെഞ്ച്വറികളും അദ്ദേഹം നേടി. സ്വന്തം വിക്കറ്റിന്റെ പ്രാധാന്യം എത്രത്തോളം വലുതാന്നെ് കൂടി മനസ്സിലാക്കിയാണ് രോഹിത് കളിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

648 റണ്‍സാണ് ലോകകപ്പില്‍ രോഹിത് അടിച്ചെടുതത്തത്. പക്ഷെ സെമിയില്‍ അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാനായില്ല. ഒരു റണ്ണിന് രോഹിത് പുറത്തായിരുന്നു.

ബുംറ ഉജ്ജ്വലമായാണ് ലോകകപ്പില്‍ പന്തെറിഞ്ഞതെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ഒരു ബാറ്റ്‌സ്മാന് പോലും ബുംറയ്ക്കു മേല്‍ ആധിപത്യം നേടാനായില്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടേത് മികച്ച പ്രകടനം

ഇന്ത്യയുടേത് മികച്ച പ്രകടനം

ലോകകപ്പ് നേടാനായില്ലെങ്കിലും ടൂര്‍ണമമെന്റി്ല്‍ ഇന്ത്യ നടത്തിയത് മികച്ച പ്രകടനം തന്നെയാണെന്ന് സച്ചിന്‍ പറയുന്നു. പ്രാഥമിക റൗണ്ടില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. അത് വലിയ കാര്യം തന്നെയാണ്. ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.

മധ്യനിര അവര്‍ക്കു മികച്ച പിന്തുണയും നല്‍കി. ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ ടീമിനെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബൗളര്‍മാരും മികച്ച പ്രകടനം നടത്തിയെന്ന് സച്ചിന്‍ വിശദമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, July 18, 2019, 12:56 [IST]
Other articles published on Jul 18, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X