Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരായ നാണംകെട്ട തോല്‍വി, കോലിക്കു സച്ചിന്റെ സന്ദേശം!! മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞത്!!

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കേറ്റ നാണംകെട്ട തോല്‍വിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. സ്വന്തം നാട്ടില്‍ അതും സ്പിന്‍ പിച്ചില്‍ ഓസീസിനു മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞത് ടീമിനെ മാത്രമല്ല ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സന്ദേശമയച്ചു.

സച്ചിന്‍ പറഞ്ഞത്

ഓസീസിനെതിരായ ഒന്നം ക്രിക്കറ്റ് ടെസ്റ്റ് നമുക്ക് കടുപ്പമേറിയതായിരുന്നു. എന്നാല്‍ ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. ആദ്യ മല്‍സരം തോറ്റെന്നു കരുതി പരമ്പര നഷ്ടമായിട്ടില്ല. ഇന്ത്യക്കു ഇനിയും തിരിച്ചുവരാന്‍ അവസരമുണ്ട്- സച്ചിന്‍ കോലിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

തിരിച്ചടിക്കും

ഇന്ത്യന്‍ ടീമിന്റെ ആവേശം എത്രത്തോളമാണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ അടുത്ത കളിയില്‍ അവര്‍ ശക്തമായി തിരിച്ചടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇത് ഓസീസ് ടീമിനു നന്നായറിയാം. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല തിരിച്ചുവരവ് നടത്തുമെന് തന്നെയാണ് വിശ്വസിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.

വിമര്‍ശിച്ച് ഗവാസ്‌കര്‍

സച്ചിന്‍ ഇന്ത്യന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍ ടീമിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ചായക്കു ശേഷം ഒന്നര മണിക്കൂറിനുള്ളില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വരികയെന്നത് അവിശ്വസനീയമാണ്. ഇന്ത്യന്‍ ടീം അശ്രദ്ധയോടെയാണ് കളിച്ചതെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമ്പരപ്പിക്കുന്ന തോല്‍വി

വെറും രണ്ടര ദിവസം കൊണ്ട് ഇന്ത്യ ഇതിനു മുമ്പ് ടെസ്റ്റില്‍ പരാജയപ്പെട്ടത് എനിക്ക് ഓര്‍മ പോലും വരുന്നില്ല. ഓസീസ് സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. ഇന്ത്യന്‍ ടീം പൊരുതാന്‍ പോലും തയ്യാറാവാതിരുന്നത് നിരാശപ്പെടുത്തുക തന്നെ ചെയ്തു. ഇന്ത്യയുടെ ഏറ്റവും ദയനീയ പരാജയങ്ങളിലൊന്നാണിതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

തോറ്റത് 333 റണ്‍സിന്

പൂനെ ആദ്യമായി ആതിഥേയത്വം വഹിച്ച ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് 333 റണ്‍സിന്റെ വന്‍ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. രണ്ടിന്നിങ്‌സിലും 150 റണ്‍സ് പോലും തികയ്ക്കാനാവാതെയാണ് ഇന്ത്യ പുറത്തായത്. സ്പിന്നര്‍ സ്റ്റീവ് ഒ കീഫെ രണ്ടിന്നിങ്‌സുകളിലായി 12 വിക്കറ്റുകളാണ് കൈക്കലാക്കിയത്.

Story first published: Sunday, February 26, 2017, 12:01 [IST]
Other articles published on Feb 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+