വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ് ജയം, അവരാണ് ഹീറോസ്... ഓസീസ് വിജയശില്‍പ്പികളെ പുകഴ്ത്തി സച്ചിന്‍

251 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം

ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളഞ്ഞതിന്റെ ത്രില്ലിലാണ് ഓസ്‌ട്രേലിയന്‍ ടീം. ഒന്നാം ടെസ്റ്റില്‍ 251 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് കംഗാരുക്കൂട്ടം കൈക്കലാക്കിയത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ വന്‍ തോല്‍വിക്ക് ഓസീസ് ഈ ടെസ്റ്റിലൂടെ പകരം ചോദിക്കുകയായിരുന്നു.

വീണ്ടും അതേ വില്ലന്‍... വെടിക്കെട്ട് തീര്‍ന്നില്ല, തൊട്ടു പിന്നാലെ യുവരാജിന് എട്ടിന്റെ പണി വീണ്ടും അതേ വില്ലന്‍... വെടിക്കെട്ട് തീര്‍ന്നില്ല, തൊട്ടു പിന്നാലെ യുവരാജിന് എട്ടിന്റെ പണി

ചിരവൈരികളായ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ഓസീസ് ടീമിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ആശംസയറിയിച്ചത്.

സ്മിത്തിനും ലിയോണിനും പ്രശംസ

ടെസ്റ്റില്‍ ഓസീസിന്റെ വിജയശില്‍പ്പികളായത് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും സ്പിന്നര്‍ നതാന്‍ ലിയോണുമായിരുന്നു. ഇരുവരെയും ട്വിറ്ററിലൂടെ സച്ചിന്‍ പ്രശംസിച്ചു.
സ്മിത്ത് നല്ല പ്രകടനമാണ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്ര മികച്ച മികച്ച തിരിച്ചുവരവാണിത്. ലിയോണിന്റെ ബൗളിങ് ഗംഭീരമായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസ്‌ട്രേലിയക്ക് അഭിനന്ദനങ്ങളെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

വിജയലക്ഷ്യം

വിജയലക്ഷ്യം

398 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയ നല്‍കിയത്. പക്ഷെ പൊരുതാന്‍ പോലുമാവാതെ ആതിഥേയര്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. 52.3 ഓവറില്‍ വെറും 146 റണ്‍സില്‍ ഇംഗ്ലണ്ട് കൂടാരത്തില്‍ തിരിച്ചെത്തി. 37 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 28 റണ്‍സ് വീതം നേടിയ ജാസണ്‍ റോയിയും ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.

സ്മിത്തും ലിയോണും

സ്മിത്തും ലിയോണും

ആദ്യ ടെസ്റ്റിലെ ജയത്തിന് ഓസീസ് കടപ്പെട്ടിരിക്കുന്നത് സ്മിത്തിനോടും ലിയോണിനോടുമാണ്. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ സ്മിത്താണ് ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. ആദ്യ ഇന്നിങ്‌സില്‍ 144ഉം രണ്ടാമിന്നിങ്‌സില്‍ 142 റണ്‍സ് അദ്ദേഹം നേടി.
ബൗളിങില്‍ സ്പിന്നര്‍ ലിയോണിനു മുന്നില്‍ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞു. ആറു വിക്കറ്റുകളാണ് താരം കൊയ്തത്. ഒന്നാമിന്നിങ്‌സില്‍ ലിയോണ്‍ മൂന്നു വിക്കറ്റുമെടുത്തിരുന്നു.

2001നു ശേഷം ആദ്യ ജയം

2001നു ശേഷം ആദ്യ ജയം

ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ 2001നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ വെന്നിക്കൊടി പാറിച്ചത്. ഈ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പിന് അവര്‍ കടിഞ്ഞാണിടുകയായിരുന്നു. തുടര്‍ച്ചയായി 11 വിജയങ്ങളുമായി മുന്നേറിയ ഇംഗ്ലണ്ടിനാണ് കംഗാരുക്കള്‍ ബ്രേക്കിട്ടത്.

Story first published: Tuesday, August 6, 2019, 14:32 [IST]
Other articles published on Aug 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X