Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ഭാരതരത്‌നമല്ല, വിശ്വരത്‌ന: ഗാവസ്‌കര്‍

മുംബൈ: സച്ചിന് ഭാരതരത്‌ന കൊടുക്കണമായിരുന്നോ, അതിപ്പോള്‍ കൊടുക്കണമായിരുന്നോ, അതോ ആദ്യം ധ്യാന്‍ ചന്ദിന് കൊടുത്ത ശേഷം കൊടുക്കണമായിരുന്നോ എന്നിങ്ങനെ തുടരുകയാണ് വാഗ്വാദങ്ങള്‍. എന്നാല്‍ ഇതിനൊന്നും ചെവി കൊടുക്കാതെ സച്ചിന് ഭാരതരത്‌ന ലഭിച്ചതില്‍ അത്യധികം സന്തോഷിക്കുന്ന ഒരാളുണ്ട്. ഒരുപക്ഷേ സച്ചിനെക്കാള്‍ എത്രയോ മുന്‍പ് ഈ ബഹുമതി ലഭിക്കാന്‍ അര്‍ഹനെന്ന് ആരാധകര്‍ കരുതുന്ന ഒരാള്‍, സാക്ഷാല്‍ സുനില്‍ ഗാവസ്‌കര്‍.

സച്ചിന്‍ ഭാരതരത്‌നം കിട്ടാന്‍ തികച്ചും അര്‍ഹനാണ് എന്നാണ് ഗാവസ്‌കറും വി വി എസ് ലക്ഷ്മണും കരുതുന്നത്. ഗാവസ്‌കര്‍ ഒരുപടി കൂടി കടത്തിപ്പറഞ്ഞു. സച്ചിന്‍ ഭാരതരത്‌ന മാത്രമല്ല, വിശ്വരത്‌നയാണ്. കപില്‍ദേവ് മുതല്‍ രോഹിത് ശര്‍മ വരെയുള്ള മൂന്ന് തലമുറകള്‍ക്കൊപ്പമാണ് സച്ചിന്‍ പന്ത് തട്ടിയത്. ക്രിക്കറ്റിന് ഇന്ത്യ നല്കിയ ഏറ്റവും വലിയ അംബാസിഡറാണ് സച്ചിന്‍ - ഗാവസ്‌കര്‍ പറഞ്ഞു.

sachin-gavaskar

വിരമിച്ചതിന് ശേഷം സച്ചിന്‍ എന്ത് ചെയ്യും. മറ്റുള്ളവര്‍ക്ക് ഇച്ഛാശക്തി പകരുന്ന രീതിയില്‍ സംസാരിക്കാന്‍ സച്ചിന് അറിയാം. സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം അതാണ് സൂചിപ്പിക്കുന്നത്. അത്ര ലളിതവും മനോഹരവുമായാണ് സച്ചിന്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ കാര്യങ്ങള്‍ വിവരിച്ചത്. വരുന്ന 12 മാസങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പരീക്ഷണഘട്ടമായിരിക്കുമെന്നും മുന്‍ നായകനായ ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ എന്ന ബ്രാന്‍ഡിനെയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക എന്ന് സഹകളിക്കാരനായിരുന്ന വി വി എസ് ലക്ഷ്മണ്‍ പറഞ്ഞു. ജനങ്ങള്‍ സച്ചിന്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. ക്രൗഡ് പുള്ളറായിരുന്നു സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമാണ് എന്നതില്‍ സച്ചിന്‍ സന്തോഷവാനായിരിക്കും. വിരാട് കോലി, ധോണി, രോഹിത് ശര്‍മ തുടങ്ങിയ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കും - വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍ പറഞ്ഞു.

Story first published: Sunday, November 17, 2013, 13:38 [IST]
Other articles published on Nov 17, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+