ഈഡനില്‍ സച്ചിന് രാജകീയ സ്വീകരണം
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏദന്‍ തോട്ടത്തില്‍ ക്രിക്കറ്റ് ദൈവത്തിന് രാജകീയ സ്വീകരണം. നെറ്റ് പ്രാക്ടീസിനായി ഈഡന്‍ ഗാര്‍ഡനിലെത്തിയ സച്ചിനെ മെഴുകു പ്രതിമയും ആരവങ്ങളുമായാണ് സംഘാടകരും ആരാധകരും ചേര്‍ന്ന് എതിരേറ്റത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്നത്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ കവാടത്തിലായി സച്ചിന്റെ അഞ്ചടി നാലിഞ്ച് ഉയരമുള്ള പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ ഡ്രസിംഗ് റൂം വരെ ഓരോ വശത്തും നൂറ് വീതം ചെറുപ്പക്കാരാണ് സച്ചിനെ വരവേല്‍ക്കാനായി നിരന്നത്.

ടീം ഇന്ത്യയുടെ ബസില്‍ നിന്നും ഈ മനുഷ്യച്ചങ്ങലയിലേക്കാണ് സച്ചിന്‍ നടന്നിറങ്ങിയത്. മുന്‍വശത്ത് സച്ചിന്‍ എന്നും പിന്‍വശത്ത് ലിറ്റില്‍ മാസ്റ്ററുടെ നൂറ്റിത്തൊണ്ണൂറ്റൊമ്പതാം ടെസ്റ്റ് എന്നും എഴുതിയ യൂണിഫോമിലായിരുന്നു എല്ലാവരും.
സച്ചിന്‍ കളിക്കളത്തില്‍ പൂര്‍ത്തിയാക്കിയ 24 വര്‍ഷങ്ങളുടെ ഓര്‍മയ്ക്കായി വര്‍ണക്കടലാസുകളില്‍ ഒരുക്കിയ 24 ബോംബുകളും ഈഡനില്‍ പൊട്ടിച്ചു. നേരത്തെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ മുന്നൂറോളം പേരാണ് സച്ചിന്‍ സച്ചിന്‍ മന്ത്രവുമായി മാസ്റ്റര്‍ ബാറ്റ്‌സ്മാനെ സ്വീകരിക്കാനെത്തിയത്.
സ്വീകരണപരിപാടികള്‍ക്ക് ശേഷം സച്ചിന്‍ മറ്റ് കളിക്കാര്‍ക്കൊപ്പം പ്രാക്ടീസ് സെഷന് വേണ്ടി നെറ്റ്‌സിലേക്ക് പോയി. സച്ചിന്റെ കരിയറിലെ നൂറ്റിത്തൊണ്ണൂറ്റൊമ്പതാം ടെസ്റ്റാണിത്. മുംബൈയില്‍ അടുത്ത ടെസ്റ്റില്‍ ഇരുന്നൂറാമത്തെ കളി പൂര്‍ത്തിയാക്കുന്ന സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications