സച്ചിന് സേവാഗിന്റെ വക ട്വിറ്ററില്‍ ട്രോള്‍.. സച്ചിന്റെ വക ഉരുളക്കുപ്പേരി മറുപടി... ഫാന്‍സിന് ആഘോഷം!
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ട്രോള്‍. ആരാണ് കടുവയെ പിടിച്ച ആ കിടുവ എന്നല്ലേ. സാക്ഷാല്‍ വീരേന്ദര്‍ സേവാഗ് തന്നെ. മറ്റാര്‍ക്കാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിനെ ട്രോള്‍ ചെയ്യാനുള്ള ധൈര്യമുണ്ടാകുക. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ആരാധകരെ അമ്പരപ്പിച്ച ട്രോളുകള്‍.
കളി നിര്‍ത്തിയ ശേഷം ട്വിറ്ററില്‍ തന്റെ നമ്പറുകള്‍ പുറത്തെടുക്കുന്ന സേവാഗിന്റെ ഏറ്റവും പുതിയ നമ്പറായിരുന്നു സച്ചിനെ ലക്ഷ്യം വെച്ചുള്ള ട്രോള്‍. സച്ചിനാരാ മോന്‍. സച്ചിനും കൊടുത്തു ഉരുളക്കുപ്പേരി പോലുളള മറുപടി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും എന്റര്‍ടെയ്‌നിങ് ആയ രണ്ട് താരരാജാക്കന്മാരുടെ ട്രോളുകള്‍ കാണൂ..

തുടക്കം സച്ചിന്റെ ഈ ട്വീറ്റോടെ
രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് പരമ്പരയും ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കും സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അനുമോദിച്ചായിരുന്നു സച്ചിന്റെ ട്വീറ്റ്. 178 റണ്‍സിനാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ വിരാട് കോലിയും കൂട്ടരും കീവിസിനെ കീഴടക്കിയത്.

സേവാഗിന്റെ മറുപടി
കളിക്കാര്‍ക്ക് മാത്രമല്ല, കമന്റേറ്റര്‍മാര്‍ക്കും കുറച്ച് പ്രചോദനം ഒക്കെ ആകാം എന്നായിരുന്നു ഇതിന് സേവാഗിന്റെ മറുപടി. ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയില്‍ ഹിന്ദി കമന്റേറ്റര്‍മാരില്‍ ഒരാളായിരുന്നു സേവാഗ്.

സച്ചിന്‍ വിടുമോ
ജിയോ മേരേ ലാലാ... തഥാസ്തു - ഇതായിരുന്നു തന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ക്ക് സച്ചിന്‍ നല്‍കിയ മറുപടി. ഇതോടെ ആരാധകര്‍ക്കും ആവേശമായി. ആയിരക്കണക്കിന് പേര്‍ റീട്വീറ്റും മറ്റുമായി ഇത് ഫോളോ ചെയ്യാന്‍ തുടങ്ങി.

സച്ചിന്‍ എന്ന ഗോഡ് ജി
ഗോഡ് ജി എന്ന് വിളിച്ചാണ് നവാബ് ഓഫ് നജഫ്ഗഡ് എന്ന് വിളിപ്പേരുളള സേവാഗ് സച്ചിന് മറുപടി കൊടുത്തത്. സച്ചിന്റെ ഐ പി എല്‍ ടീമായ മുംബൈയുടെ ഉടമ അംബാനിയെ വരെ സച്ചിന്‍ പറഞ്ഞ ജിയോയുമായി കണക്ട് ചെയ്യുന്നതായിരുന്നു സേവാഗിന്റെ ട്വീറ്റ്.

സച്ചിന്‍ അവസാനിപ്പിച്ചു
ഓരോരുത്തര്‍ ചിന്തിക്കുന്നത് പോലിരിക്കും കാര്യങ്ങള്‍. ഞാന്‍ പറഞ്ഞത് വേറെ, സേവാഗ് ചിന്തിക്കുന്നത് വേറെ എന്ന് പറഞ്ഞാണ് സച്ചിന്‍ ഈ സംഭാഷണം അവസാനിപ്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications