Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പോവക്കിപ്പോള്‍ സച്ചിനെയും അറിയാം, മലയാളവും അറിയാം!!!

ഡേവിഡ് ബെക്കാം എന്ന ജാക്കിയെയേ നിനക്കറിയൂ, സച്ചിന്‍ എന്ന ദൈവത്തെ നിനക്കറിയില്ല - ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാല്‍ ഡയലോഗ് മരിയ ഷറപ്പോവയോട്
വെച്ച് കീച്ചിയാല്‍ എങ്ങനിരിക്കും. നല്ല പച്ച മലയാളത്തില്‍. അതും അവരുടെ ഫാന്‍ പേജില്‍. സച്ചിനെ അറിയില്ല എന്ന് പറഞ്ഞുപോയതിന് ടെന്നീസ് ഗ്ലാമര്‍ താരം ഷറപ്പോവയുടെ പേജില്‍ നടക്കുന്ന വെര്‍ബല്‍ ആക്രമണങ്ങളിലെ ഒരു സാംപിള്‍ മാത്രമാണിത്.

ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിലെ ഏതാണ്ട് എല്ലാ ചിത്രങ്ങളും സച്ചിന്‍ ഫാന്‍സ് കയ്യടക്കിക്കഴിഞ്ഞു. സ്വന്തം ഫാന്‍ പേജ് തുറന്നുനോക്കിയാല്‍ ഇനി ജന്മത്ത് അവര്‍ പറയില്ല സച്ചിനെ അറിയില്ല എന്ന്. വേണമെങ്കില്‍ പേടിച്ച് ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സി ഡി യിട്ട് കാണാനും മതി. അത്രയ്ക്ക് ഭീകരമാണ് സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവയ്ക്ക് നേരെ ഫാന്‍സ് നടത്തുന്ന ആക്രമണം. ചില സാമ്പിളുകള്‍ ഇതാ.

ആരാണീ സച്ചിന്‍

ആരാണീ സച്ചിന്‍

വിംബിള്‍ഡണിലെ കളി കഴിഞ്ഞ ശേഷം പത്രക്കാരോട് സംസാരിക്കവേയാണ് ഷറപ്പോവ ചോദിച്ചത്. ആരാണ് സച്ചിന്‍, എനിക്ക് അറിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അതിന് കിട്ടിയ പ്രതികരണം ഭീകരമായിരുന്നു. സച്ചിന്‍ ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഷറപ്പോവയെ വെര്‍ബല്‍ അബ്യൂസ് ചെയ്യുകയാണ്.

ഇത്ര വലിയ തെറ്റോ

ഇത്ര വലിയ തെറ്റോ

എട്ടോ പത്തോ രാജ്യങ്ങള്‍ കളിക്കുന്ന ക്രിക്കറ്റിലെ വിരമിച്ച കളിക്കാരനായ സച്ചിനെ അറിയില്ല എന്ന് പറയുന്നത് ഇത്ര വലിയ തെറ്റാണോ. ആരാധകരാണ് എന്ന് കരുതി ഇത്ര ഭ്രാന്തമായ പ്രതികരണം പാടില്ല. ഫേസ്ബുക്കിലും മറ്റും ഇത് മാത്രമാണ് ചര്‍ച്ച. സച്ചിനെ അറിയാത്ത ഒരു ടെന്നീസ് കളിക്കാരിയോ.

എങ്ങനെ സഹിക്കും, ഫേസ്ബുക്കിലെ ഒരു കമന്റ് നോക്കൂ

എങ്ങനെ സഹിക്കും, ഫേസ്ബുക്കിലെ ഒരു കമന്റ് നോക്കൂ

മോഡി ഗ്യാസിനും പെട്രോളിനും വിലകൂട്ടിയത് ഞങ്ങള് സഹിക്കും.... തമിഴന്മാര് നാല് ഡാം കൊണ്ട്‌പോയതും ഞങ്ങള് സഹിക്കും...... അമല പോളിനെ ഒരു തമിഴന്‍ അടിച്ചോണ്ട് പോയത് ഞങ്ങള് എന്നേ സഹിച്ചു......... പക്ഷെ ഞങ്ങളെ സച്ചിനെ അറിയൂലാന്ന് പറഞ്ഞത്...... അത് ഞങ്ങള് ചത്താലും സഹിക്കൂല.

മലയാളികള്‍ തന്നെ

മലയാളികള്‍ തന്നെ

ഷറപ്പോവയുടെ വാളില്‍ പ്രശ്‌നമുണ്ടാക്കുന്നവരില്‍ കൂടുതലും മലയാളികളാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഡയലോഗുകള്‍ വെച്ചാണ് ആക്രമണം. ഒരു സാമ്പിള്‍ സുരേഷ് ഗോപി ഡയലോഗ് നോക്കൂ - ഓര്‍മ്മയുണ്ടോ ഈ സച്ചിന്റെ മുഖം , ജീവിതത്തില്‍ ഒരുപാട് മുഖങ്ങള്‍ ഇങ്ങനെ കയറി ഇറങ്ങിപോയതല്ലേ ചിലപ്പോള്‍ മറന്നുകാണും. ഫ പുല്ലേ.

സച്ചിന്‍ സച്ചിന്‍

സച്ചിന്‍ സച്ചിന്‍

സച്ചിന്‍.. സച്ചിന്‍ ... എന്ന് പത്ത് നൂറ് പ്രാവശ്യം എഴുതി ഷറപ്പോവയുടെ പേജിലെ കമന്റ് ബോക്‌സ് നിറയ്ക്കുകയാണ് ചില ആരാധകര്‍. ആയിരക്കണക്കിന് കമന്റുകളാണ് സച്ചിന് സിന്ദാബാദ് വിളിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സച്ചിനെ പറയിപ്പിക്കും

സച്ചിനെ പറയിപ്പിക്കും

ഏതോ ഒരു സരസന്‍ പറഞ്ഞത് പോലെ, ഈ മലയാളികള്‍ എല്ലാം കൂടി ഇനി സച്ചിനെ പറയിപ്പിക്കുമോ. ഈ പോക്ക് പോയാല്‍ അതുണ്ടാകുമെന്ന് മൂന്ന് തരം.

സച്ചിന്റെ റെക്കോര്‍ഡുകള്‍

സച്ചിന്റെ റെക്കോര്‍ഡുകള്‍

ക്രിക്കറ്റിലെ സാധ്യമായ മിക്കവാറും റെക്കോര്‍ഡുകളെല്ലാം സച്ചിന്റെ പേരിലാണല്ലോ. ഈ റെക്കോര്‍ഡുകളെല്ലാം കോപി ചെയ്ത് ഷറപ്പോവയ്ക്ക് പഠിക്കാനായി ഇട്ടുകൊടുത്തിട്ടുണ്ട് ചിലര്‍. കൂടെ മേലാല്‍ സച്ചിനെ അറിയില്ലെന്ന് പറയരുത് എന്ന ഉപദേശവും.

ഇന്ത്യയാണോ സച്ചിന്‍

ഇന്ത്യയാണോ സച്ചിന്‍

ഇന്ത്യയാണോ സച്ചിന്‍, ഈ കമന്റ് കണ്ടാല്‍ അങ്ങനെ തോന്നും. ഷറപ്പോവ ചേച്ചീ ....ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ആവോ ....??? ഉണ്ടെങ്കില്‍ സച്ചിന്‍ എന്ന പേര് കേട്ടിട്ടില്ല എന്ന് പറയുന്നത് സ്വന്തം ..... അറിയില്ല എന്ന് പറയും പോലെയാണ് കുട്ടിമാമ ഞാന്‍ ഞെട്ടി മാമാ.

ശരിക്കും ആരാണ് സ്റ്റാര്‍

ശരിക്കും ആരാണ് സ്റ്റാര്‍

ഒരു കോടി മുപ്പത് ലക്ഷത്തിലധികം ഫാന്‍സാണ് ടെന്നീസ് താരമായ ഷറപ്പോവയ്ക്കുള്ളത്. എത്രയായാലും അത്രയും വരുമോ നമ്മുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകത്ത് എത്ര രാജ്യങ്ങളില്‍ ആരാധകരുണ്ടാകും സച്ചിന്. ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.

Story first published: Thursday, July 3, 2014, 9:56 [IST]
Other articles published on Jul 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+