Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രിട്ടീഷ് വിമാനക്കമ്പനിക്കെതിരെ പൊട്ടിത്തെറിച്ച് സച്ചിന്‍... എന്താണ് സംഭവം?

വളരെ അപൂര്‍വ്വമായി മാത്രമേ സച്ചിന് ദേഷ്യം വരാറുള്ളൂ. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ അത്തരം ഒരു സംഭവം ഓര്‍ത്തെടുക്കാന്‍ തന്നെ സച്ചിന്റെ ആരാധകര്‍ പ്രയാസപ്പെടും. കളിക്കളത്തിന് പുറത്തും തികഞ്ഞ ജെന്റില്‍മാന്‍ ആണ് സച്ചിന്‍. ആ സച്ചിന് കൂടി ദേഷ്യം വരണമെങ്കില്‍ സംഭവം അത്രയ്ക്കും ഗൗരവമുള്ള എന്തെങ്കിലും ആയിരിക്കും. എങ്കില്‍ എന്താണ് കാര്യം.

ഒന്നല്ല മൂന്ന് നാല് ട്വീറ്റുകളാണ് സച്ചിന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലിട്ടത്. ബ്രിട്ടീഷ് വിമാനക്കമ്പനിയെ വിമര്‍ശിച്ചായിരുന്നു സച്ചിന്റെ ട്വീറ്റുകള്‍. കമ്പനിയുടെ മോശം സേവനവും ഉത്തരവാദിത്തമില്ലായ്മയുമാണ് സച്ചിനെ ചൊടിപ്പിച്ചത്. ദേഷ്യം, നിരാശ, അസംതൃപ്തി - എന്നീ വാക്കുകള്‍ കൊണ്ടാണ് സച്ചിന്‍ ട്വീറ്റുകള്‍ തുടങ്ങിയത് തന്നെ.

sachin

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗ് കളിക്കാനായി അമേരിക്കയില്‍ യാത്ര ചെയ്യുകയാണ് സച്ചിന്‍..സീറ്റ് ഉണ്ടായിട്ട് കൂടി തന്റെ കുടുംബാംഗങ്ങളുടെ വെയ്റ്റിങ് ലിസ്റ്റ് ക്ലിയര്‍ ചെയ്യാത്തതാണ് സച്ചിനെ ദേഷ്യം പിടിപ്പിച്ചത്. കൊണ്ടുപോകാനുളള ലഗേജുകളെല്ലാം വേറെ ഏതോ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കെട്ടിവെച്ചിരിക്കുകയാണ്. ഞങ്ങളതൊന്നും ശ്രദ്ധിക്കില്ല എന്ന മനോഭാവമാണത് - സച്ചിന്‍ പൊട്ടിത്തെറിച്ചു.

എന്തായാലും സച്ചിന്റെ ട്വീറ്റുകള്‍ക്ക് ഫലമുണ്ടായി. വിമാനക്കമ്പനി സച്ചിന് ട്വിറ്ററില്‍ തന്നെ മറുപടി നല്‍കി. മാപ്പും പറഞ്ഞു. ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സിനെതിരെ സച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് കളിയിലും തോറ്റുനില്‍ക്കുകയാണ്. മൂന്നാമത്തെ മത്സരം ശനിയാഴ്ച ലോസ് ആഞ്ചല്‍സില്‍ നടക്കും. കളി തോറ്റ വിഷമത്തിനിടെയാണ് വിമാനക്കമ്പനിയുടെ വക ഈ പണി. ആരായാലും ദേഷ്യം വന്നുപോകില്ലേ...

Story first published: Friday, November 13, 2015, 13:19 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+