വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: ഈഡന്‍ ഇളകിമറിയും, ഇതിഹാസങ്ങള്‍ ഒരു കുടക്കീഴില്‍... ഒപ്പം സംഗീത വിരുന്നും

വെള്ളിയാഴ്ച ഉച്ചയ്ക്കു ഒരു മണി മുതലാണ് ടെസ്റ്റ്

Tendulkar, Gavaskar, Dravid to attend as Kolkata gears up for pink-ball Test | Oneindia Malayalam

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റിന്റെ ലഹരിയിലാണ് കൊല്‍ക്കത്തയും ഈഡന്‍ ഗാര്‍ഡന്‍സും. ഇന്ത്യയുടെ ചരിത്ര ഡേ-നൈറ്റ് ടെസ്റ്റ് വന്‍ സംഭവമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് ബിസിസിഐ നടത്തിയിട്ടുള്ളത്. ഉച്ചയ്ക്കു ഒരു മണി മുതലാണ് മല്‍സരം ആരംഭിക്കുന്നത്. ടെസ്റ്റിനെ വരവേല്‍ക്കുന്നതിനായി കൊല്‍ക്കത്ത പിങ്കില്‍ മുങ്ങിക്കഴിഞ്ഞു.

രോഹിത്തും പൊള്ളാര്‍ഡും ഇനി ചങ്ക്‌സല്ല!! തുടക്കം ട്വിറ്ററില്‍, പിന്നാലെ കാറില്‍ നിന്നിറക്കിവിട്ടുരോഹിത്തും പൊള്ളാര്‍ഡും ഇനി ചങ്ക്‌സല്ല!! തുടക്കം ട്വിറ്ററില്‍, പിന്നാലെ കാറില്‍ നിന്നിറക്കിവിട്ടു

പ്രധാനയിടങ്ങളെല്ലാം പിങ്ക് മയമാണ്. ഈ മല്‍സരത്തെ ക്രിക്കറ്റ് പ്രേമികള്‍ വന്‍ വിജയമാക്കി തീര്‍ക്കുമെന്ന് തന്നെയാണ് ബിസിസിഐ കരുതുന്നത്. മുന്‍ ഇതിഹാസ താരങ്ങളെല്ലാം പിങ്ക് ടെസ്റ്റിന്റെ ഗ്ലാമര്‍ കൂട്ടുന്നതിനായി ഈഡന്‍ ഗാര്‍ഡന്‍സിലെത്തുന്നുണ്ട്. കൂടാതെ സംഗീത വിരുന്നും കാണികള്‍ക്കായി സ്റ്റേഡിയത്തില്‍ ഒരുക്കിക്കഴിഞ്ഞു.

സച്ചിന്‍, കപില്‍, ഗവാസ്‌കര്‍...

സച്ചിന്‍, കപില്‍, ഗവാസ്‌കര്‍...

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, അനില്‍ കുംബ്ലെ എന്നിവരടക്കം പ്രമുഖരെല്ലാം പിങ്ക് ബോള്‍ ടെസ്റ്റിന് സാക്ഷിയായി ഈഡന്‍ ഗാര്‍ഡന്‍സിലുണ്ടാവും.
എക്കാലവും ഓര്‍മിക്കപ്പെടുന്ന മല്‍സരമായി ഈ ടെസ്റ്റ് മാറുമെന്ന മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറയുന്നു. കളിക്കിടെയുള്ള ടീ ബ്രേക്കില്‍ മുന്‍ ഇതിഹാസ താരങ്ങള്‍ വാഹനത്തില്‍ ഗ്രൗണ്ട് വലം വച്ച് കാണികളെ അഭിവാദ്യം ചെയ്യുമെന്നും ഗാംഗുലി വ്യക്തമാക്കി.

സംഗീത വിരുന്ന്

സംഗീത വിരുന്ന്

ചരിത്ര ടെസ്റ്റ് കൂടുതല്‍ കളര്‍ഫുള്ളാക്കാന്‍ സംഗീത നിശയും ബിസിസിഐ ഒരുക്കിയിട്ടുണ്ട്. ടീം ബ്രേക്കിന്റെ ഇടവേളയില്‍ തന്നെയായിരിക്കും സംഗീത പരിപാടിയും നടക്കുക. പ്രശസ്ത ബംഗ്ലാദേശ് ഗായിക റൂന ലൈല, ഇന്ത്യന്‍ സംഗീത സംവിധായകന്‍ ജീത്ത് ഗാംഗുലി എന്നിവരായിക്കും സംഗീത വിരുന്ന് നയിക്കുക.
ആദ്യ ദിനത്തിലെ മല്‍സരം കഴിഞ്ഞ ശേഷം ഗ്രൗണ്ടില്‍ വച്ച് മുന്‍ ഇതിഹാസ താരങ്ങളെ ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇരുടീമുകളിലെയും താരങ്ങള്‍, മുന്‍ ക്യാപ്റ്റന്‍മാര്‍, ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന, ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജി എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ഇവയെല്ലാം തന്നെ ഏറെ ആവേശം കൊള്ളിക്കുന്നതായി ഗാംഗുലി പറഞ്ഞു.

ഈഡന്‍ ബെല്‍

ഈഡന്‍ ബെല്‍

ടെസ്റ്റിനു തുടക്കം കുറിച്ചു കൊണ്ട് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുക ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്നായിരിക്കും.
ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പിവി സിന്ധു, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, ടെന്നീസ് റാണി സാനിയാ മിര്‍സ എന്നിവരും ഈഡനില്‍ കാണികളെ ആവേശം കൊള്ളിക്കാനെത്തും.

ടോക്ക് ഷോ

ടോക്ക് ഷോ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബുലസ് ഫൈവെന്നു വിശേഷിപ്പിക്കപ്പെടുന്ന സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ അണിനിരക്കുന്ന ടോക്ക് ഷോയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. 40 മിനിറ്റ് നീളുന്ന ഡിന്നര്‍ ബ്രേക്കിനിടെയായിരിക്കും ഈ ടോക്ക് ഷോ.
2001ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നേടിയ ചരിത്ര വിജയത്തെക്കുറിച്ചായിരിക്കും ഇതിഹാസ താരങ്ങള്‍ മനസ്സ് തുറക്കുക.

Story first published: Thursday, November 21, 2019, 12:22 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X